മോദിക്ക് ആശ്വാസം, ജി.ഡി പി വളർച്ച മുന്നോട്ട്, രണ്ടാം പാദത്തിൽ 6 .3 ശതമാനം

തുടർച്ചയായ അഞ്ചു ക്വർട്ടറുകളിലെ ഇടിവിനു ശേഷം ജി. ഡി പി വളർച്ചയിൽ നേട്ടം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ത്രൈമാസ കാലയളവിൽ മൊത്തം ആഭ്യന്തര ഉത്പാദനം [ജി ഡി. പി] 6 .3 ശതമാനം വളർച്ച രേഖപ്പെടുത്തി. തൊട്ട് മുൻപുള്ള പാദത്തിൽ [ഏപ്രിൽ – ജൂൺ] ഇത് 5 .7 സ്ഥാനത്തിലേക്ക് താഴ്ന്നിരുന്നു. നോട്ട് നിരോധനം മൂലമാണ് വളർച്ച താഴോട്ട് പോയതെന്ന കടുത്ത വിമർശനം നേരിടുന്ന നരേന്ദ്ര മോദിക്ക് ഇത് ഒരു പിടി വള്ളിയായിരിക്കുകയാണ്.

നേരത്തെ മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ആത്മവിശ്വാസം പ്രകടിപ്പിച്ചത് പോലെ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം അർദ്ധ വർഷത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ഏറ്റവും പുതിയ നിഗമനം. നിലവിലെ സൂചനകൾ അനുസരിച്ചു 2016 -17 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ വളർച്ച നിരക്ക് 6 .8 ശതമാനമാകുമെന്നാണ് നിഗമനം.

റോഡ് വികസനം, ഊർജം, നഗര വികസനം, ഹൗസിങ് തുടങ്ങിയ മേഖലകളിൽ അടുത്ത ക്വർട്ടറുകളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി രംഗത്തെ മുരടിപ്പ് തുടരുകയാണ്. രണ്ടാം ക്വർട്ടറിൽ 1 .2 ശതമാനമായിരുന്നു വളർച്ച. എന്നാൽ ഇറക്കുമതി 7 .5 ശതമാനം കൂടിയിട്ടുണ്ട്.