തലസ്ഥാനം തണുത്ത് വിറയ്ക്കുന്നു, ഉത്തരേന്ത്യയില്‍ മരണം 70

തലസ്ഥാനത്ത് കൊടുംതണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ 70 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. താപനില 6ഡിഗ്രിയിലും താഴെയാണിപ്പോള്‍. ഉത്തര്‍പ്രദേശിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പൂര്‍വ്വാഞ്ചലില്‍ 22, ബന്ദേല്‍ഖണ്ഡില്‍ 28, അലഹബാദില്‍ 11 എന്നിങ്ങനെയാണ് തണുപ്പ് കൂടിയുള്ള മരണനികരക്ക് സൂചിപ്പിക്കുന്നത്. രാത്രി തണുപ്പിനെ അധിജീവിക്കാനുള്ള സംവിധാനങ്ങളും അഭയകേന്ദ്രവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. തണുപ്പ് കൂടിയതോടെ അഭയകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.