ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലിപ്പം, വലിച്ചു തുറക്കുമ്പോള്‍ ടാബ്‌ലെറ്റ്; പുത്തന്‍ പരീക്ഷണവുമായി സാംസങ്

ചെറിയ സ്‌ക്രീനുള്ള ഫോണ്‍ കൈയില്‍ വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ ടാബ്‌ലെറ്റ് സ്‌ക്രീന്‍ വലിപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കുക എന്നത് ചെറിയ കാര്യമല്ല. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മോഡല്‍ പരീക്ഷിച്ചിരിക്കുകയാണ് മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലുപ്പമുള്ള സ്‌ക്രീനുള്ള ഫോണാണെന്നു തോന്നുകയും വലിച്ചു തുറക്കുമ്പോള്‍ ടാബ്‌ലറ്റിന്റെ വലുപ്പത്തിലുള്ള കൂടുതല്‍ വിശാലമായ സ്‌ക്രീന്‍ കിട്ടുകയും ചെയ്യുമെന്നതാണ് ഈ മോഡലിന്റെ സവിശേഷത.

ലെറ്റ്‌സ്‌ഗോഡിജിറ്റല്‍ എന്ന വെബ്‌സൈറ്റാണ് സാംസങ്ങിന്റെ പുതിയ പരീക്ഷണത്തിന്റെ കാര്യങ്ങള്‍ കണ്ടെത്തിയത്. അകത്തേക്ക് പുറത്തേക്കും വലിച്ചെടുക്കാവുന്ന തരത്തിലാണ് സ്‌ക്രീനിന്റെ ക്രമീകരണം. റീട്രാക്ടബിള്‍ ഫോണിന്റെ പ്രധാന സ്‌ക്രീനിനു പിന്നില്‍ പിടിപ്പിച്ചിരിക്കുകയായിരിക്കാം വലിച്ചിറക്കാവുന്ന അനുബന്ധ ഡിസ്‌പ്ലേ എന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. ചിത്രങ്ങളിള്‍ സ്‌ക്രീനിനു മുകളില്‍ പഞ്ച്‌ഹോള്‍ കട്ട് ഔട്ടും യൂഎസ്ബിസി പോര്‍ട്ടും കാണാം.

Related image

Image result for samsung-patent-retractable-screen

നിലവിലുള്ള ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ എത്ര നേരം രണ്ടു സ്‌ക്രീനുകളും പ്രവര്‍ത്തിപ്പിക്കാനാകും എന്നതു തുടങ്ങിയ സംശയങ്ങള്‍ മോഡല്‍ സംബന്ധമായി ഉയരുന്നെങ്കിലും ഈ പരീക്ഷണം വിജയിച്ചാല്‍ അത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയ അധ്യായത്തിന്റെ തുടക്കമായിരിക്കും.