പോകോ ബ്രാന്റ് ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുന്നോ?; പ്രതികരണവുമായി ഷവോമി

ഷാവോമിയുടെ ഉപ ബ്രാന്റായ പോകോ ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുകയാണെന്നും പോകോ എഫ് വണിന് പിന്‍ഗാമി ഉണ്ടാവില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ തലപൊക്കിയിരുന്നു. പോകോ ബ്രാന്റ് മേധാവി ജെയ് മണി രാജിവെച്ചതും പോകോ ബ്രാന്റ് ഇനിയുണ്ടാവില്ലെന്ന വാദങ്ങള്‍ ശക്തമാക്കി. എന്നാലിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷവോമി ഇന്ത്യ. പോകോ...

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ പുതിയ ‘അത്ഭുതവുമായി’ റെഡ്മി; സ്മാര്‍ട്ട് ടിവിയും വിപണിയിലേക്ക്

വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ റെഡ്മി സിരീസിലെ ഫോണുകള്‍ വന്‍ നേട്ടമാണ് വിപണിയില്‍ കൊയ്തത്. ഇപ്പോഴിതാ റെഡ്മി സ്മാര്‍ട്ടി ടിവികളും വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. പുതിയ റെഡ്മി ടിവികള്‍ അടുത്ത മാസം തന്നെ അവതരിപ്പിക്കുമെന്ന് ഷോമി പ്രൊഡക്ട്...

ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലിപ്പം, വലിച്ചു തുറക്കുമ്പോള്‍ ടാബ്‌ലെറ്റ്; പുത്തന്‍ പരീക്ഷണവുമായി സാംസങ്

ചെറിയ സ്‌ക്രീനുള്ള ഫോണ്‍ കൈയില്‍ വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ ടാബ്‌ലെറ്റ് സ്‌ക്രീന്‍ വലിപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കുക എന്നത് ചെറിയ കാര്യമല്ല. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മോഡല്‍ പരീക്ഷിച്ചിരിക്കുകയാണ് മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലുപ്പമുള്ള സ്‌ക്രീനുള്ള ഫോണാണെന്നു തോന്നുകയും വലിച്ചു തുറക്കുമ്പോള്‍ ടാബ്‌ലറ്റിന്റെ...

’48’ ന് പിന്നാലെ ’64’ ന്റെ അത്ഭുതവുമായി ഷവോമി; ആകാംക്ഷയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി

48 മെഗാപിക്‌സല്‍ ക്യാമറ ഫീച്ചറുമായി എത്തിയ റെഡ്മി 7 സീരീസ് വിപണിയില്‍ വന്‍വിജയമാണ് കൊയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 48 ന്റെ വിജയവാഴ്ച്ച തുടര്‍ന്നു കൊണ്ടിരിക്കെ 64 മെഗാപിക്‌സല്‍ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഷവോമി. ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്‌സല്‍ ക്യാമറയുമായി എംഐ മിക്‌സ്...

വിലക്കിനിടയിലും പുതിയ മോഡലുകള്‍ ഇറക്കി വാവെ; ഓണര്‍ 20, 20 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവെയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. ഇതേ തുടര്‍ന്ന് അങ്കലാപ്പിലായിരിക്കുന്ന ഉപഭോക്താക്കളെ ഞെട്ടിച്ച് പുതിയ ഹാന്‍ഡ് സെറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാവേയുടെ ഉപബ്രാന്‍ഡായ ഓണര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന...

പണിയ്ക്ക് മറുപണി; റെഡ്മി നോട്ട് 7 നെ വീഴ്ത്താന്‍ സാംസംഗിന്റെ വജ്രായുധം

സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 7 കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചൈനീസ് മാര്‍ക്കറ്റിലെ വിപണി വിജയത്തിന് ശേഷമാണ് റെഡ്മി നോട്ട് 7ന്റെ ഇന്ത്യയിലേക്കുള്ള വരവ്. ഇന്നലെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച മോഡല്‍ സെക്കന്റുകള്‍ക്കുള്ളിലാണ്  വിറ്റു തീര്‍ന്നത്. ഫ്‌ളിപ്കാര്‍ട്ട്, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍...