ഗൂഗിളിനിട്ട് ‘പണി കൊടുത്ത്’ വാവെയ്; മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു. മെയ്റ്റ് 30, മെയ്റ്റ് 30 പ്രോ, മെയ്റ്റ് 30 5ജി, മെയ്റ്റ് 30 പോര്‍ഷ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. മോഡലുകള്‍ പുറത്തിറങ്ങുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഉറ്റു നോക്കി കൊണ്ടിരുന്നത് വാവെയ് സ്വന്തം ഓപ്പറേറ്റിംഗ് പരീക്ഷിക്കുമോ അതോ ആന്‍ഡ്രോയിഡ് തന്നെ പിന്തുടരുമോ എന്നായിരുന്നു. എന്നാല്‍ ഇതിനു രണ്ടിനുമിടയില്‍ ഒരടവാണ് വാവെയ് സ്വീകരിച്ചിരിക്കുന്നത്.

സ്വന്തം ഒഎസ് ഉപയോഗിച്ച് ചൈനയ്ക്കു വെളിയില്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അതു പ്രശ്നമാകാം. അതിനാല്‍ അവിടൊരു ബുദ്ധിപരമായ നീക്കം വാവെയ് സ്വീകരിച്ചു. ആന്‍ഡ്രോയിഡ് ഒഎസ് ഫ്രീ ആണ്. എന്നാല്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍, ക്രോം, മാപ്സ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളിന്റെ ലൈസന്‍സ് വേണം. അതിനാല്‍ വാവെയ് ആന്‍ഡ്രോയിഡ് എടുത്ത് ഗൂഗിള്‍ ആപ്പ്‌സ് ബണ്‍ഡില്‍ വേണ്ടെന്നു വച്ചു. ഇവയ്ക്കു പകരം തങ്ങളുടെ സ്വന്തം സ്‌കിന്‍ ആയ ഇഎംയുഐ 10 മായാണ് പുതിയ ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Image result for huawei-mate-30-series-smartphones-launched-without-google-play-services

മെയ്റ്റ് 30 പ്രോയുടെ സ്‌ക്രീനിന് 6.53-ഇഞ്ച് വലുപ്പമാണുള്ളത്. വാവെയുടെ സ്വന്തം കിരിന്‍ 990 (7nm) പ്രോസസറാണ് ഫോണിന് ശക്തി പകരുന്നത്. 4500 എംഎഎച് ബാറ്ററിയുള്ള ഫോണിന്, 40w അതിവേഗ ചാര്‍ജിങ് സാധ്യമാണ്. എട്ട് ജിബി റാമില്‍ 128 ജിബി/ 256 ജിബി സ്റ്റോറേജ് സൗകര്യം ഫോണിലുണ്ടാവും. 256 വരെ മെമ്മറി കാര്‍ഡും ഉപയോഗിക്കാം. 40 എംപി സൂപ്പര്‍ സെന്‍സിങ് ക്യാമറ സെന്‍സര്‍, 40 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, എട്ട് എംപി സെന്‍സര്‍ ഡെപ്ത് തിരിച്ചറിയുന്നതിനുള്ള ടൈം ഓഫ് ഫ്ലൈറ്റ് സെന്‍സര്‍ (ടിഓഎഫ്) എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിന്. സെല്‍ഫിയെടുക്കാന്‍ 32 എംപി സെന്‍സറും നല്‍കിയിരിക്കുന്നു. കറുപ്പ്, സ്പേസ് സില്‍വര്‍, കോസ്മിക് പര്‍പ്പിള്‍, എമറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.