ടോക്കിയോ ഒളിമ്പിക്‌സ്: ഇടി മിസ്സായി, പിന്നാലെ ചെവിയ്ക്ക് കടിക്കാന്‍ ശ്രമം

ടോക്കിയോ ഒളിമ്പിക്‌സില്‍ എതിരാളിയുടെ ചെവിയ്ക്ക് കടിക്കാന്‍ ശ്രമിച്ച് വിവാദത്തിലായി മൊറോക്കന്‍ ബോക്സര്‍ യൂനുസ് ബല്ല. പുരുഷന്‍മാരുടെ 81-91 കിഗ്രാം ഹെവിവെയ്റ്റ് ബോക്സിങ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.

ന്യൂസിലാന്‍ഡ് താരം ഡേവിഡ് നൈക്കയുടെ ചെവിയിലാണ് യൂനുസ് കടിക്കാന്‍ ശ്രമിച്ചത്. തന്റെ ഇടിയൊന്നും ഏല്‍ക്കുന്നില്ലെന്നു ബോധ്യമായതോടെയാണ് ബല്ലയുടെ കടി പരീക്ഷിക്കല്‍. ആദ്യ മൂന്നു റൗണ്ടുകളിലും കിവീസ് താരം ജയിച്ചിരുന്നു. ഇതോടെയാണ് താരം പിടിവിട്ട് ചെവിയ്ക്ക് കടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിജയിച്ചില്ല.

Moroccan Olympic boxer tries to take a bite out of opponent

ബല്ലയുടെ ആക്രമണത്തില്‍ നിന്നും കിവീസ് താരം സമര്‍ഥമായി ഒഴിഞ്ഞുമാറി. എങ്കിലും കവിളില്‍ കടിയേറ്റു.മല്‍സരത്തില്‍ 22കാരനായ മൊറോക്കന്‍ താരം തോറ്റു. രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് നൈക്ക.