കബഡി ചാമ്പ്യന്‍ഷിപ്പിനിടെ ഗ്യാലറി തകര്‍ന്നു വീണു; നൂറുകണക്കിന് പേര്‍ക്ക് പരിക്ക്- വീഡിയോ

തെലങ്കാനയിലെ സൂര്യാപേട്ടില്‍ നടന്ന 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. കബഡി മത്സരം കാണാന്‍ ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ് അളുകളുണ്ടായിരുന്നു. ഇതിനിടെയാണ് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയുടെ ഒരുഭാഗം കൂപ്പുകുത്തിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. അതേസമയം കളിക്കാരും റഫറിമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Telangana: 60 injured as spectators' gallery collapses at kabaddi match | India News,The Indian Express

നിലവിലെ ചാമ്പ്യന്‍മാരായ സായും ബിഹാറും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. 29 സംസ്ഥാനങ്ങളില്‍ നിന്നായി 1500 കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.