എന്തു കൊണ്ട് രഹാനെ കളിച്ചില്ല; ന്യായീകരണവുമായി ര​വി ശാ​സ്ത്രി

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ഒ​ഴി​വാക്കിയ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. രോ​ഹി​ത് ശ​ർ​മ ഫോ​മി​ൽ തു​ട​രു​ന്ന ബാ​റ്റ്സ്മാ​നാ​യ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെന്നും ശാ​സ്ത്രി പ​റ​ഞ്ഞു.

ആദ്യ ടെസ്റ്റിൽ രഹാനെ പരാജയപ്പെട്ടാൽ എന്തുകൊണ്ട് രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യവും നിങ്ങൾക്കുണ്ടാകില്ലേ എന്ന് മാധ്യപ്രവർത്തകരോട് ശാസ്ത്രി ചോദിച്ചു. അതേസമയം രണ്ടാം ടെസ്റ്റിൽ ഭുവനേശ്വറിനെ ഒഴിവാക്കി ഇഷാന്ത് ശർമയെ ടീമിൽ എടുത്തതും അദ്ദേഹം ന്യായീകരിച്ചു. വി​ദേ​ശ​ത്ത് മി​ക​ച്ച റി​ക്കാ​ർ​ഡു​ള്ള ര​ഹാ​ന​യെ ഒ​ഴി​വാ​ക്കി​യാ​ണ് രോ​ഹി​ത് ശ​ർ​മ​യ്ക്ക് കോ​ഹ്ലി​യു​ടെ ടീ​മി​ൽ ഇ​ടം​ന​ൽ​കി​യ​ത്.

ഇ​തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ര​ഹാ​ന​യ്ക്കു പ​ക​ര​മെ​ത്തി​യ രോ​ഹി​തി​ന് ര​ണ്ടു ടെ​സ്റ്റു​ക​ളി​ലും തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. ഇ​രു ടെ​സ്റ്റു​ക​ളും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കോ​ഹ്ലി​യു​ടെ ടീ​മി​ന് പ​ര​ന്പ​ര ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.