INDIAN CRICKET: ആകാശ് ദീപിന് ബിസിസിഐയുടെ സമ്മാനം; വെളിപ്പെടുത്തലുമായി താരത്തിന്റെ ബാല്യകാല സുഹൃത്ത്

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

ഈ ചരിത്ര വിജയത്തിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ ബോളിങ് പ്രകടനം നടത്തിയ താരമാണ് ആകാശ് ദീപ്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകളും, രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകളും നേടിയ താരം ഒരു മത്സരത്തിൽ നിന്നായി 10 വിക്കറ്റുകളാണ്‌ നേടിയത്. മത്സരശേഷം വികരീധനായ താരം കഴിഞ്ഞ രണ്ട് മാസമായി തന്റെ സഹോദരി ക്യാൻസറുമായി പോരാടുകയാണെന്ന് വെളിപ്പെടുത്തി.

എന്നാൽ ഇപ്പോഴിതാ ബിസിസിഐയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമും ബംഗാള്‍ ക്രിക്കറ്റ് അധികൃതരും ആകാശിന്റെ സഹോദരിയുടെ കാന്‍സര്‍ ചികിത്സയ്ക്കായി വലിയ സഹായങ്ങള്‍ ചെയ്തതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ബാല്യകാല സുഹൃത്ത് വൈഭവ് കുമാര്‍.

Read more

താരം ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നത് ബംഗാളിനായാണ്. ബംഗാള്‍ ടീമും സഹായവുമായി മുന്നില്‍ നിന്നു. സഹോദരിയെ ലഖ്‌നൗവില്‍ എത്തിച്ചാണ് ചികിത്സിച്ചത്. മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരും ജ്യോതിയെ ചികിത്സിക്കാനായി എത്തിയിരുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. കാന്‍സര്‍ പൂര്‍ണമായും മാറി വരുന്നുവെന്നും വൈഭവ് വ്യക്തമാക്കി.