കായികലോകത്തിന് മുന്നിൽ നാണംകെട്ട് ഇന്ത്യ, അപ്രതീക്ഷിത തിരിച്ചടി

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻനിര സ്പ്രിന്റർ എസ് ധനലക്ഷ്മിയെ വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കിയപ്പോൾ ദേശീയ റെക്കോഡ് ജേതാവായ ട്രിപ്പിൾ ജംപർ ഐശ്വര്യ ബാബുവിലും നിരോധിത ലഹരിവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ലോക അത്‌ലറ്റിക്‌സിന്റെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) വിദേശത്ത് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ 36 അംഗ ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിൽ ഇടം നേടിയ 24 കാരിയായ ധനലക്ഷ്മി, നിരോധിത സ്റ്റിറോയിഡ് കഴിച്ചതായി സ്ഥിരീകരിച്ചു.

“എഐയു നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് ധനലക്ഷ്മി പോസിറ്റീവായത്. അവൾ ബർമിംഗ്ഹാം സിഡബ്ല്യുജിയിലേക്ക് പോകില്ല.” അധികൃതർ സ്ഥിതീകരിച്ചു. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബാനി നന്ദ എന്നിവർക്കൊപ്പം 100 മീറ്ററിലും 4×100 മീറ്റർ റിലേ ടീമിലും ധനലക്ഷ്മി ഇടം നേടിയിരുന്നു.

യു‌എസ്‌എയിലെ യൂജിനിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും താരം ഇടംനേടിയിരുന്നു. പക്ഷേ വിസ പ്രശ്‌നങ്ങൾ കാരണം ഷോപീസിൽ പോകാനായില്ല.

ജൂൺ 26-ന് നടന്ന ക്വോസനോവ് മെമ്മോറിയൽ അത്‌ലറ്റിക്‌സ് മീറ്റിൽ 200 മീറ്റർ സ്വർണം നേടുന്നതിനായി ധനലക്ഷ്മി 22.89 സെക്കൻഡിന്റെ വ്യക്തിഗത മികച്ച സമയം രേഖപ്പെടുത്തിയിരുന്നു. ദേശീയ റെക്കോർഡ് ഉടമയായ സരസ്വതി സാഹയ്ക്കും (22.82 സെക്കൻഡ്) ഹിമ ദാസിനും ശേഷം 23 സെക്കൻഡിൽ താഴെയുള്ളവർ ഓടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയായി അവർ മാറിയിരുന്നു (22.88സെ).

കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ നാഡ ഉദ്യോഗസ്ഥർ എടുത്ത 24 കാരിയായ ഐശ്വര്യയുടെ ശരീരത്തിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ചെന്നൈയിൽ നടന്ന ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ (ജൂൺ 10-14) ഭാവി താരമെന്ന് വിശേഷിക്കപ്പെട്ട് 14.14 മീറ്റർ ചാടി ട്രിപ്പിൾ ജമ്പ് ദേശീയ റെക്കോർഡ് ഐശ്വര്യ തകർത്തിരുന്നു.