തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ജാതി നോക്കിയാണ് തമിഴ്, തെലുങ്ക് സംവിധായകര്‍ യൂണിറ്റിനെ തിരഞ്ഞെടുക്കുകയെന്ന് സമുദ്രക്കനി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സമുദ്രക്കനി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എന്നാല്‍ മലയാള സിനിമയില്‍ ഇങ്ങനൊരു ജാതി വേര്‍തിരിവ് താന്‍ കണ്ടിട്ടില്ല എന്നാണ് സമുദ്രക്കനി പറയുന്നത്.

തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകരുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ ഈ വേര്‍തിരിവ് താന്‍ കണ്ടിട്ടില്ല. ജോലി സ്ഥലത്ത് ഒരുമയാണ് വേണ്ടത്, ജാതിയോ മതമോ അല്ല എന്നാണ് സമുദ്രക്കനി പറയുന്നത്.

നടന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജാതീയത കാണിക്കുന്ന ചില സംവിധായകരുടെ പേരും സോഷ്യല്‍ മീഡിയ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, 2003ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ സരണഅടൈന്തേന്‍’ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി സിനിമയില്‍ എത്തുന്നത്.

പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘സുബ്രമണ്യപുരം’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ സമുദ്രക്കനി വേഷമിട്ടിട്ടുണ്ട്. ‘ഹനുമാന്‍’ ആണ് സമുദ്രക്കനിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.