ഏകദിന ലോകകപ്പ്; കീവീസിന്റെ കൂറ്റൻ സ്കോർ മഴ നിയമത്തിൽ മറികടന്ന് പാകിസ്ഥാൻ; സെമി പ്രതീക്ഷകൾ സജീവമാക്കിയ വിജയം

ഏകദിന ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരത്തിൽ ന്യൂസിലാന്റിനെ മഴ നിയമം കൊണ്ടു തളച്ച് പാക്കിസ്ഥാന്റെ വിജയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന നിർണായക മത്സരത്തിലാണ് പാകിസ്ഥാന് ഭാഗ്യം മഴയായി വന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒന്നിന് 200 എന്ന നിലയില്‍ നില്‍ക്കെ മഴ എത്തുകയായിരുന്നു. മഴ ശക്തമായ സാഹചര്യത്തിൽ പാകിസ്ഥാനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാന് തുടത്തില്‍ തന്നെ അബ്ദുള്ള ഷെഫീഖിനെ (4) നഷ്ടമായി. എന്നാല്‍ ഫഖര്‍ – ബാബര്‍ അസം കൂട്ടുകെട്ട് മത്സരം പാകിസ്ഥാന് അനുകൂലമാക്കുകയായിരുന്നു. ഈ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്കാണ് ചിറക് മുളയ്ക്കുന്നത്.

Read more

രചിന്‍ രവീന്ദ്ര (108), കെയ്ന്‍ വില്യംസണ്‍ (95) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഫഖര്‍ സമാന്റെ (126) ഇന്നിംഗ്‌സാണ് പാകിസ്ഥാന് തുണയായത്. തോറ്റെങ്കിലും കിവീസ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തുടരുന്നു. എട്ട് പോയിന്റാണ് ന്യൂസിലന്‍ഡിന്. പാകിസ്ഥാനും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പിറകിലാണ്.