മെസിയുടെ മികവിൽ ഞങ്ങൾ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ജയിക്കും, അയാളെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല; മെസിയുടെ കാര്യത്തിൽ ആത്മവിശ്വാസത്തിൽ പി.എസ്.ജി മുൻ താരം

മുൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരം ജെയ്-ജയ് ഒക്കോച്ച വിശ്വസിക്കുന്നു, ലയണൽ മെസിക്ക് തങ്ങളുടെ ക്ലബ്ബിനായി ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ഈ വര്ഷം ആദ്യ ചാംപ്യൻസ്ലീഗ് കിരീടം നേടി തരാൻ സാധിക്കുമെന്ന് . അര്ജന്റീനക്കായി ലോകകപ്പ് നേടി അവരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ട മെസിക്ക് അത്തരം അത്ഭുതം വീണ്ടും ആവർത്തിക്കാൻ പറ്റുമെന്നാണ് മുൻ പി.എസ്.ജി താരത്തിന്റെ വാദം.

2020 ഫൈനലിൽ, എത്തിയെങ്കിലും ബയേൺ മ്യൂണിക്കിനോട് 1-0ന് തോറ്റ് മടങ്ങനായിരുന്നു പി.എസ്.ജിയുടെ വിധി. കഴിഞ്ഞ സീസനിലം ചാമ്പ്യൻസ് ലീഗ് ശാപം മറികടക്കാൻ എന്ന ഉദ്ദേശത്തിൽ അവർ മെസിയെ ഒപ്പം കൂട്ടിയത്.

ഫെബ്രുവരി 15ന് റൗണ്ട് ഓഫ് 16ന്റെ ആദ്യ പാദത്തിൽ ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ നേരിടാൻ ഇറങ്ങുമ്പോൾ പഴയ കണക്ക് തീർക്കാൻ പി.എസ്.ജി ശ്രമിക്കും. പരിക്ക് കാരണം ആദ്യ പാദത്തിൽ കൈലിയൻ എംബാപ്പെ ഇല്ലെങ്കിലും, ലയണൽ മെസ്സിക്കും കൂട്ടർക്കും ജയിക്കാൻ സാധിക്കുമെന്ന് മുൻ താരം വിശ്വസിക്കുന്നു.

“തീർച്ചയായും അതെ, ഇത് സമയത്തിന്റെ കാര്യം മാത്രമാണ്. അവർ ചാമ്പ്യൻസ് ലീഗ് നേടുമെന്നതിൽ എനിക്ക് സംശയമില്ല. അത് എപ്പോൾ സംഭവിക്കും, എപ്പോൾ ടീം തയ്യാറാകും എന്നതാണ് ഒരേയൊരു ചോദ്യം.”

“മെസി മികച്ച ഫോമിലാണ്, ആ കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതിനാൽ ഞങ്ങൾ കിരീടം നേടുമെന്ന് കരുതുന്നു.”