ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തങ്ങളുടെ നാലാം മത്സരത്തിന് അര്ജന്റീന ഇറങ്ങുന്നു. പെറുവാണ് നാളെ നടക്കുന്ന മത്സരത്തിലെ അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 7 . 30 ന് ആണ് നാളെ പോരാട്ടം നടക്കുക.
കുറച്ചുനാളുകൾക്ക് മുമ്പൊരു സൗഹൃദ മത്സരത്തിൽ പെറുവും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അവിടെ ചർച്ച ആയത് നെയ്മറുമായി ബന്ധപ്പെട്ട വാർത്തയാണ്. നെയ്മർക്ക് തളർച്ച ഉണ്ടാകാനും അയാൾ ഗോളടിക്കാതിരിക്കാനും പെറുവിലെ ഒരു കൂട്ടം മന്ത്രവാദികൾ മത്സരത്തിന് മുമ്പ് നടത്തിയ കൂടോത്രം വലിയ ചർച്ച ആയിരുന്നു. എന്തായാലും കൂടോത്രം ഫലിച്ചില്ല, നെയ്മർ മികച്ച പ്രകടനമാണ് നടത്തിയത്.
നെയ്മറുടെ കാര്യത്തിൽ നടന്നില്ലെങ്കിലും തങ്ങളുടെ മന്ത്രവാദ പരിപാടി ഉപേക്ഷിക്കാൻ അവർ തയാറായിട്ടില്ല. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ എന്തായാലും വൈറലായിട്ടുണ്ട്. ഒരു കൂട്ടം മന്ത്രവാദികൾ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ലയണൽ മെസ്സിയുടെ ചിത്രത്തിൽ അടിക്കുന്നത് കാണാം. ലയണൽ മെസിയുടെ ഒരു ഡോൾ അഥവാ പാവ നിർമ്മിച്ചുകൊണ്ട് മന്ത്രവാദങ്ങൾ ചെയ്യുന്നതും ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Read more
മന്ത്രവാദം ഒന്നും മെസിയുടെ അടുത്ത് ഏൽക്കാൻ സാധ്യത കുറവാണ്. കാരണം പേര് അത്ര ദുരന്തമായിട്ടാണ് ടീം കളിക്കുന്നത്. ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ ടീമിന് സാധിച്ചിട്ടില്ല. അതുകൊണ്ട് നാളെ മിക്കവാറും മന്ത്രവാദവും അർജന്റീനയും തമ്മിൽ ഉള്ള പോരാട്ടമായിരിക്കും കാണാൻ പോകുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ മുന്നിലാണ് അർജന്റീനയുടെ സ്ഥാനം.