കാശിനേക്കാൾ ഉപരി അല്ലെ അവരുടെ മൂല്യം, നല്ല ഓഫർ കിട്ടിയിട്ടും അതൊന്നും വേണ്ട എനിക്ക് ബാഴ്‌സ മതിയെന്ന് സൂപ്പർതാരം; നടന്നാൽ ബാഴ്‌സക്ക് വലിയ നേട്ടം

സ്‌പോർട് പറയുന്നതനുസരിച്ച്, ഫിഫ ലോകകപ്പിൽ മികച്ച ഫോമിലുള്ള ഫ്രഞ്ച് കളിക്കാരനായ അഡ്രിയൻ റാബിയോട്ട്, പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടെങ്കിലും സ്പാനിഷ് ഭീമൻമാരായ ബാഴ്‌സലോണയിലേക്ക് കൂടുമാറാണ് ആഗ്രഹിക്കുന്നു എന്നും പണത്തിനേക്കാൾ ഉപരി ബാഴ്‌സ എന്ന ക്ലബ്ബിനോടുള്ള സ്നേഹവും അതിന്റെ മൂല്യം അറിഞ്ഞിട്ടുള്ള തീരുമാനവും ആണെന്നാണ് റിപോർട്ടുകൾ പറയുന്നത്.

2019-ൽ പാരീസ് ക്ലബ് വിട്ട താരം യുവന്റസിലേക്കാണ് കൂടുമാറിയത്. എന്തിരുന്നാലും കരിയറിന്റെ അടുത്ത സ്റ്റേജിൽ തീരുമാനം എടുക്കാനുള്ള സമയം ആയതിനാൽ തന്നെ ബാഴ്‌സയാണ് അടുത്ത ക്ലബ് എന്ന തീരുമാനമാണ് ഇപ്പോൾ പറയുന്നത്.

തന്റെ ആദ്യ ഫിഫ ലോകകപ്പിലെ പ്രചോദിപ്പിക്കുന്ന പ്രകടനങ്ങൾ കാരണം ട്രാൻസ്ഫർ മാർക്കറ്റിൽ അദ്ദേഹം വീണ്ടും വിലപ്പെട്ട സ്വത്തായി മാറി. ദിദിയർ ദെഷാംപ്‌സിന്റെ പ്രധാന കളിക്കാരനാണ് ഫ്രഞ്ച് താരം. പോൾ പോഗ്ബയുടെയും എൻഗോലോ കാന്റെയുടെയും അഭാവത്തിൽ റാബിയോട്ട് മധ്യനിരയിൽ നടത്തിയത് മികച്ച പ്രകടനമാണ് . ഇപ്പോഴിതാ ഫ്രാൻസ് ഫൈനലിൽ എത്തിക്കഴിഞ്ഞു.

തുടർച്ചയായി ലോകകപ്പ് ട്രോഫികൾ നേടാനും 1962 ന് ശേഷം ഇത് നേടുന്ന ആദ്യ ടീമായി മാറാനും ഫ്രാൻസിന് ഇപ്പോൾ നല്ല അവസരമുണ്ട്.