IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

മുൻ താരങ്ങളെ വിമർശിച്ച് അടുത്തിടെ സംസാരിച്ച വിരാട് കോഹ്‌ലിക്ക് എതിരെ രങ്ങാട്ട് വന്നിരിക്കുകയാണ് സുനിൽ ഗാവസ്‌കർ. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആക്രമണ ക്രിക്കറ്റ് കളിക്കുന്നതിന് പകരം മെല്ലെ ബാറ്റുചെയ്യുകയും തൻ്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിന് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ സ്റ്റാർ ബാറ്റർ ആക്രമിച്ചു. കമൻ്ററി ബോക്‌സിൽ ഇരിക്കുന്നവരുടെ വിശ്വാസ്യതയെയും കോഹ്‌ലി ചോദ്യം ചെയ്തു.

ബെംഗളൂരുവിൽ ഇന്നലെ നടന്ന ഗുജറാത്ത് ബാംഗ്ലൂർ മത്സരത്തിന് തൊട്ടുമുമ്പ് വിരാടിൻ്റെ അഭിപ്രായത്തോട് ഗവാസ്‌കർ തന്റെ അതൃപ്തി രംഗത്ത് എത്തിയിരുന്നു . സുനിൽ വിരാടിനെ വിമർശിക്കുക മാത്രമല്ല, ടെലിവിഷനിൽ കോഹ്‌ലിയുടെ വാക്ക് ഒരു ഡസൻ തവണ കാണിച്ചതിന് ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സിനെതീരെ വിമർശനം ഉന്നയിക്കുകയും ചെയ്തു

“വിരാട് കോഹ്‌ലിയുടെ അഭിമുഖം ടെലിവിഷനിൽ അര ഡസൻ തവണ കാണിച്ചു. വിരാടിൻ്റെ അഭിമുഖം കാണിക്കുമ്പോൾ, വിമർശകർ എവിടെയാണെന്ന് ചോദിക്കുമ്പോൾ, വിമർശകർ കമൻ്റേറ്റർമാരാണെന്ന് സ്റ്റാർ സ്പോർട്സ് തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്റ്റാർ സ്പോർട്സ് കമൻ്റേറ്റർമാരിൽ നിന്നാണ് ചോദ്യങ്ങൾ ഉയരുന്നത്, ”അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “നിങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 118 ആണെങ്കിൽ, 14-ാം ഓവറിലോ 15-ാം ഓവറിൽ നിങ്ങൾ പുറത്താകുമ്പോഴും നിങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 118 ആകുമ്പോൾ നിങ്ങൾക്ക് എങ്ങനെ കയ്യടിക്കാൻ പറ്റും.” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർ സ്പോർട്സ് ഷോയിൽ തങ്ങൾ കമന്ററി പറയാൻ ഇരിക്കുമ്പോൾ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ കണ്ടാൽ പറയുമെന്നും അതിന്റെ പേരിൽ തങ്ങളെ ട്രോളിയ ക്ലിപ്പ് അതെ സ്റ്റാർ സ്പോർട്സ് തന്നെ വീണ്ടും വീണ്ടും കാണിക്കുന്നത് നല്ല കാര്യം അല്ലെന്നും മുൻ താരം പറഞ്ഞു.