ചിലപ്പോൾ ആ ശത്രു ആയിരിക്കും നിങ്ങളെ സഹായിക്കുക, റയൽ പുതിയ മാനേജരായി ബാഴ്സയിൽ നിന്ന് ആളെ ഇറക്കണമെന്ന ഉപദേശവുമായി ലിവർപൂൾ ഇതിഹാസം

ഈ സീസണിന്റെ ഒടുവിൽ സൂപ്പർപരിശീലകൻ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ മുൻ ബാഴ്‌സലോണ മാനേജർ ലൂയിസ് എൻറിക്വെയെ ആ സ്ഥാനത്ത് വരണമെന്ന് പറയുകയാണ് ലിവർപൂൾ ഇതിഹാസം സ്റ്റീവ് നിക്കോൾ. ഒന്നിലധികം റിപ്പോർട്ടുകൾ അനുസരിച്ച്, ബ്രസീൽ പരിശീലക സ്തനായൊഴിഞ്ഞ ടിറ്റെയുടെ പിൻഗാമിയായി അടുത്ത മാനേജരാകാൻ അൻസെലോട്ടി എത്തുമെന്ന് ചില റിപോർട്ടുകൾ എങ്കിലും സൂചിപ്പിക്കുന്നുണ്ട്.

കൂടാതെ, റയൽ മാഡ്രിഡ് ഈ സീസണിൽ ആൻസെലോട്ടിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സൂപ്പർകോപ മത്സരത്തിൽ ബാഴ്‌സലോണയോട് തോൽക്കുകയും ലാ ലിഗ സ്റ്റാൻഡിംഗിൽ ബാഴ്‌സയ്ക്ക് 12 പോയിന്റ് പിന്നിലാവുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ചെൽസിയെ നേരിടുന്നതിന് മുമ്പ് ബാഴ്‌സയ്‌ക്കെതിരായ കോപ്പ ഡെൽ റേ സെമി-ഫൈനൽ ജയിക്കേണ്ടതുണ്ട്.

ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ഉള്ള പ്രധാന മത്സരങ്ങളിൽ ജയിച്ചില്ലെങ്കിൽ മറ്റൊന്നും പരിഗണിക്കാതെ തന്നെ, മൗറീഷ്യോ പോച്ചെറ്റിനോയ്ക്കും ജൂലിയൻ നാഗെൽസ്‌മാനും മുമ്പായി മുൻ സ്പെയിൻ മാനേജർ എൻറിക് തന്റെ പിൻഗാമിയായി കൊണ്ട് വരണമെന്ന് നിക്കോൾ അവകാശപ്പെട്ടു.

നിക്കോൾ ESPN-ൽ പറഞ്ഞു:

“ലൂയിസ് എൻറിക്വെയെക്കുറിച്ച് ചോദ്യചിഹ്നങ്ങളൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങൾ എല്ലാവരും കണ്ടതുപോലെ തന്നെ അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും വെച്ച് മറ്റൊന്നും പരിഗണിക്കാതെ തന്നെ റയൽ മാഡ്രിഡ് അവരുടെ മാനേജരാക്കണം.”