അങ്ങനെ ഇങ്ങനെ ഒന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ല, ആ കിരീടം കൂടി നേടി എല്ലാം അവസാനിപ്പിക്കാൻ റൊണാൾഡോ; തീരുമാനം ഇങ്ങനെ

ലിച്ചെൻസ്റ്റീനും ലക്സംബർഗിനുമെതിരെ ഈ മാസം നടക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തുമെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ലോകകപ്പിൽ മൊറോക്കോയുടെ മുന്നിൽ തോൽവിയെറ്റ് വാങ്ങിയ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം റൊണാൾഡോയെ ഇനി പോർച്ചുഗൽ ജേഴ്സിയിൽ കാണുകയില്ല എന്നാണ് കരുതിയത്. എന്തിരുന്നാലും താരത്തിന് അവസരം നല്കാൻ പരിശീലകൻ തീരുമാനിക്കുക ആയിരുന്നു.

അങ്ങനെ പോർച്ചുഗലിന് യോഗ്യത കൂടി കിട്ടിയാൽ 2024 യൂറോ കപ്പിലായിരിക്കും നമ്മൾ റൊണാൾഡോയെ അവസാനമായി കാണാൻ പോകുന്നതെന്ന് ഉറപ്പാണ്. തന്റെ ദേശിയ ജേഴ്സിയിലെ അവസാന കുറച്ച് മത്സരങ്ങൾ കളറാക്കാൻ തന്നെയാണ് റൊണാൾഡോയുടെയും ശ്രമം.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച റൊണാൾഡോ 196 മത്സരങ്ങൾ കളിച്ച് കുവൈത്തിന്റെ ബാദർ അൽ മുതവയുമായി റെക്കോർഡ് പങ്കിടുകയാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്..

അൽ-മുതവ ഇപ്പോഴും ഫുട്‍ബോളിൽ സജീവമാണ്. ജനുവരിയിൽ റോബർട്ടോ മാർട്ടിനെസ് മാനേജരായി നിയമിതനായതിനാൽ റൊണാൾഡോ തന്റെ അഞ്ചാമത്തെ പോർച്ചുഗൽ മാനേജരുടെ കീഴിൽ കളിക്കാൻ ഒരുങ്ങുന്നു. ലൂയിസ് ഫിലിപ്പ് സ്‌കൊളാരി, കാർലോസ് ക്വിറോസ്, പൗലോ ബെന്റോ, ഫെർണാണ്ടോ സാന്റോസ് എന്നിവരുടെ കീഴിൽ കളിച്ച റൊണാൾഡോയുടെ ഈ നേട്ടവും ഒരു റെക്കോർഡാണ്.