"വിനീഷ്യസ് നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല"; സഹതാരത്തിന്റെ വാക്കുകളിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

നിലവിലെ ബ്രസീൽ ടീമിൽ ഏറ്റവും മികച്ച താരമാണ് വിനീഷ്യസ് ജൂനിയർ. നെയ്മർ ജൂനിയറിന് ശേഷം ടീമിൽ ഇത്രയും ഇമ്പാക്ട് ഉണ്ടാക്കിയ താരം വേറെയില്ല എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയത് കൊണ്ട് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യത ഉള്ള താരമാണ് വിനീഷ്യസ്. പക്ഷെ മത്സരത്തിൽ വിനി എതിരാളികളോട് കയർത്ത് സംസാരിക്കുകയും, കളിക്കളത്തിൽ ധാരാളം കയ്യാങ്കളിയിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.

താരത്തിന്റെ ഈ അഗ്രസിവ് ആയ സ്വഭാവത്തെ പറ്റി ഒരുപാട് വിമർശനങ്ങൾ ഉയർന്ന വരുന്നുണ്ട്. എന്നാൽ വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ ബ്രസീലിയൻ താരമായ റാഫീഞ്ഞോ.

റഫീഞ്ഞോ പറയുന്നത് ഇങ്ങനെ:

”മത്സരത്തിലെ വിനീഷ്യസും വിനീഷ്യസ് എന്ന വ്യക്തിയും കമ്പ്ലീറ്റ് ഡിഫറെന്റ് ആണ്. വിനീഷ്യസെന്ന വ്യക്തിയെ പരിചയപ്പെടുമ്പോഴാണ് അത് മനസ്സിലാവുക. കളിക്കളത്തിനകത്തും പുറത്തും വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. അത് ഫുട്ബോളിൽ സാധാരണമായ ഒരു കാര്യമാണ്. വിനീഷ്യസ് ഒരു മോശം വ്യക്തിയല്ല. ഞാൻ ഒരുപാട് ആളുകളോട് അത് വിശദീകരിക്കാറുണ്ട്. അദ്ദേഹം അസാധാരണമായ ഒരു വ്യക്തിയാണ്. എന്നെക്കാൾ പ്രായം കുറഞ്ഞ താരമാണ് അദ്ദേഹം.

റഫീഞ്ഞോ തുടർന്നു:

പക്ഷേ ദേശീയ ടീമിൽ എത്തുന്ന സമയത്ത് ഒരുപാട് എന്നെ സഹായിക്കാറുണ്ട്. കളിക്കളത്തിൽ അനാവശ്യ കാര്യങ്ങൾ ചെയ്യേണ്ടതില്ല എന്നുള്ളത് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്. പക്ഷേ അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്.ഓരോ ആളുകൾക്കും വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ആണല്ലോ ഉണ്ടാവുക. ഉദാഹരണത്തിന് ഗാവി കളിക്കളത്തിൽ വ്യത്യസ്തനായ ഒരു താരമല്ലേ. അങ്ങനെ ഓരോരുത്തരും കളത്തിൽ വ്യത്യസ്തമായിരിക്കും ” റഫീഞ്ഞോ പറഞ്ഞു.

ഈ വർഷം നടക്കാൻ പോകുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും റഫീഞ്ഞോയ്ക്ക് ടീമിൽ കയറാൻ സാധിച്ചിരുന്നില്ല. ഒരു കളിയിൽ അദ്ദേഹത്തിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ തൊട്ടടുത്ത മത്സരത്തിലേക്ക് മാത്രമായി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന് പരിശീലകൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ബാഴ്സലോണക്ക് വേണ്ടി ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

Read more