കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇത് സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്നും പറഞ്ഞു. വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചുവെന്നും തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയും സണ്ണി ജോസഫ് അറിയിച്ചു. വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചത് ജനത്തിനറിയാം. കണ്ണൂരിൽ റിട്ട. അധ്യാപകനെ സിപിഐഎം അടിച്ച് പരിക്കേൽപ്പിച്ചു. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത അതിജീവിച്ചു. പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും തീരദേശത്തോട് കടുത്ത അവഗണനയായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎം നേതാക്കൾ പങ്കാളികളാണ്. മന്ത്രിമാരിലേക്ക് ചോദ്യം ചെയ്യൽ എത്തിയില്ല. പ്രതികളായവർക്കെതിരെ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി പോലുമില്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു.







