തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയേറ്റ് കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി. കൊച്ചി കോര്‍പ്പറേഷനിലടക്കം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എറണാകുളം പിടിക്കാനുള്ള സാബു എം ജേക്കബിന്റെ നീക്കം ഫലം കണ്ടില്ല. കൊച്ചിയില്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടത്തും ഭരണം നഷ്ടമായി. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 നാമമാത്രമായ സീറ്റുകളിലേക്ക് ഒതുങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ കാലിടറി ട്വന്റി 20 വീണുവെന്ന് വേണം പറയാന്‍. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി 20 തിരിച്ചടി നേരിട്ടു. കൊച്ചിയില്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടത്തും ഭരണം നഷ്ടമാകുന്ന നിലയാണുള്ളത്. കുന്നത്തുനാട് പഞ്ചായത്തില്‍ 17 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ ട്വന്റി20 ഏഴ് സീറ്റുകളിലേക്ക് ഒതുങ്ങി. മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുകളില്‍ യുഡിഎഫ് മുന്നേറിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ട്വന്റി20 ലീഡ് ചെയ്യുന്നത്. ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടെങ്കിലും ലീഡ് ചെയ്യുന്നു. ഐക്കരനാട് മാത്രമാണ് തുടക്കം മുതല്‍ ട്വന്റി20 ലീഡ് നിലനിര്‍ത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ ഉറപ്പിച്ചു കഴിഞ്ഞു.
Read more
തിരുവാണിയൂര്‍ പഞ്ചായത്ത് എല്‍ഡിഎഫിന്റെ കയ്യില്‍ നിന്ന് ട്വന്റി ട്വന്റി പിടിച്ചെടുത്തു. ട്വന്റി ട്വന്റിയുടെ രണ്ട് പഞ്ചായത്ത് പിടിച്ചെടുത്തത് യുഡിഎഫാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്വന്റി 20 ബന്ധം ഉപേക്ഷിച്ച് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ചിരുന്നു. ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി വിട്ടിരുന്നു. പാര്‍ടിയില്‍ സാബുവിന്റെ ഏകാധിപത്യവും അഴിമതിയുമാണെന്ന് തുറന്നുപറഞ്ഞാണ് ട്വന്റി 20 ബന്ധം പലരും വിച്ഛേദിച്ചിരിക്കുന്നത്.







