'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ ദയനീയ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം എം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്നാണ് എം എം മണിയുടെ പരാമർശം. തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേർത്തു.അതേസമയം ഒരു നേതാവ് ഇത്തരത്തിൽ പരാമർശം നടത്താൻ പാടില്ലെന്നാണ് വിമർശനം ഉയരുന്നത്. അതേസമയം വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. നാല് കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 86 മുനിസിപ്പാലിറ്റികളിൽ 54, 152 ബ്ലോക്ക് പഞ്ചായത്തിൽ 82, 941 ഗ്രാമ പഞ്ചായത്തുകളിൽ 438, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴും യുഡിഎഫിനൊപ്പമാണ്.