നെയ്മറിനെ ഇനി ടീമിന് ആവശ്യമില്ല, പുറത്തേക്ക് കളയണമെന്ന് പി.എസ്.ജി ആരാധകർ; നെയ്മർ കളിക്കാതിരുന്നതോടെ ടീമിന് നല്ല കാലമെന്നും ട്വീറ്റുകൾ

ലെ ക്ലാസിക്കിൽ ഒളിമ്പിക് ഡി മാഴ്‌സെയ്‌ക്കെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ (പിഎസ്ജി) സൂപ്പർ താരം ലയണൽ മെസ്സി തന്റെ 700-ാം ക്ലബ് ഗോൾ നേടിയതോടെ ട്വിറ്ററിലെ ആരാധകർ ആവേശത്തിലായിരുന്നു. കൈലിയൻ എംബാപ്പെയാണ് ഇന്നലെ നടന്ന മത്സരത്തിൽ ടീമിനായിആദ്യ ഗോളടിച്ചത്. 25-ാം മിനിറ്റിൽ മെസിയാണ് ആദ്യ ഗോളിന് അസിസ്റ്റ് നൽകിയത്. നാല് മിനിറ്റിന് ശേഷം എംബാപ്പെ തിരികെ മെസിക്ക് നൽകിയ അസ്സിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ക്ലബ് കരിയറിലെ 700 ആം ഗോൾ പിറന്നത്.

മെസ്സി-എംബാപ്പെ കൂട്ടുകെട്ടിൽ പിറന്ന ഗോളുകളുടെ ബലത്തിൽ തന്നെയായിരുന്നു മൂന്നാം ഗോളും പിറന്നത്, . പി.എസ്.ജി കരിയറിലേ എംബാപ്പെയുടെ 200 ആം ഗോളും ഇതായിരുന്നു. ലയണൽ മെസ്സിയുടെ ഗോളിന് പിന്നാലെ ആരാധകർ ആരാധകർ ആവേശത്തിലായി. എതിരില്ലാത്ത മൂന്ന് ഗോളിന് നേടിയ ഈ വിജയം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന ടീമിന് വലിയ ആത്മവിശ്വാസം ഉറപ്പാണ്.

പി.എസ്.ജിയുടെ ഇന്നലത്തെ വിജയത്തിന് ശേഷം ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് ഇന്നലെ മത്സരത്തിൽ കളിക്കാതിരുന്ന പരിക്കേറ്റ് കാലത്തിന് പുറത്തിരിക്കുന്ന നെയ്മറിനാണ്. താരത്തെ ടീമിന് ആവശ്യമില്ലെന്നും ടീമിന് ഏറ്റവും ആവശ്യം മെസി- എംബാപ്പെ കൂട്ടുകെട്ട് തന്നെയാണെന്നും ആരാധകർ പറയുന്നു. നെയ്മർ ഉള്ളപ്പോൾ അത് ടീമിന് ഇരട്ടി സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്നും അതാണ് ടീം പല മത്സരങ്ങളിലും മികവ് കാണിക്കാത്തതിന്റെ കാരണമെന്നും പറയുന്നു.

Read more

എന്തായലും പരിക്കിന് ശേഷം നെയ്മർ ഇനിയെന്ന് കളത്തിൽ എത്തുമെന്ന് ഉറപ്പില്ലാത്ത കാരണം തന്നെ മെസിയുടെയും എംബാപ്പയുടെയും മികവിൽ തന്നെയായിരിക്കും ടീം ആശ്രയിക്കുക. ഈ കൂട്ടുകെട്ടിന് ചാമ്പ്യൻസ് ലീഗിലെ അടുത്ത ലെഗ് മത്സരത്തിൽ പി.എസ്.ജിയെ ജയിപ്പ്പിക്കാൻ സഹായിച്ചാൽ നെയ്മറിന്റെ പുറത്തേക്കുള്ള വാതിൽ അതോടെ തുറക്കുമെന്നും ആരാധകർ കണക്കാക്കുന്നു.