കിലി പോള്‍ ഇനി മലയാള സിനിമയില്‍; 'ഉണ്ണിയേട്ടനെ' സ്വീകരിച്ച് ആരാധകര്‍, വീഡിയോ

ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍ ഇനി മലയാള സിനിമയില്‍. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്‍സ് ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകള്‍ക്കും ലിപ് സിങ്ക് ചെയ്തതോടെ കേരളത്തിലും കിലി ആരാധകരെ നേടി. ഉണ്ണിയേട്ടന്‍ എന്നാണ് സോഷ്യല്‍ മീഡിയ കിലിക്ക് നല്‍കിയ പേര്.

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ കിലി, തന്റെ ആദ്യ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സതീഷ് തന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.

”ആഫ്രിക്കയിലെ ഉണ്ണിയേട്ടന്‍ ആദ്യമായി കേരളത്തിലെത്തി. ഒരുപാട് ആഗ്രഹിച്ച യാത്ര സഫലമായതിന്റെ സന്തോഷത്തിലാണദ്ദേഹം. മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങാന്‍ കുറച്ചുനാള്‍ ഇവിടെയുണ്ടാകും..” എന്ന കുറിപ്പോടെയാണ് സംവിധാകന്‍ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

View this post on Instagram

A post shared by Vaishnav Vanimel (@iscraa____)