ന്യൂ ക്യാമ്പില്‍ എത്തിയ കുട്ടീഞ്ഞോയെ സ്വീകരിക്കാന്‍ മെസ്സിയും

ആദ്യമായി ബാഴ്‌സ ക്യാമ്പിലെത്തിയ കുട്ടീഞ്ഞോയെ നിറഞ്ഞ കയ്യടികളോടെയാണ് ബാഴ്‌സ താരങ്ങള്‍ സ്വീകരിച്ചത്. ബാഴ്‌സയുടെ സൂപ്പര്‍താരങ്ങളായ മെസ്സിയും പിക്വെയുമുള്‍പ്പടെയുള്ളവര്‍ കുട്ടീഞ്ഞോയെ സ്വീകരിക്കാനായി പരിശീലന ക്യാമ്പിലുണ്ടായിരുന്നു. ബാഴ്‌സലോണയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരത്തിന്റെ കന്നി പ്രവേശനത്തിന്റെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

മാസങ്ങളുടെ കാത്തിരിപ്പുകള്‍ക്കും ബാര്‍സിലോണ ആരാധകരുടെ ആകാംക്ഷക്കും വിരാമമിട്ടു കൊണ്ടാണ്് ലിവര്‍പൂള്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോ ന്യൂ കാമ്പിലെത്തിയത്. 142 മില്യണ്‍ പൗണ്ട് എന്ന് റെക്കോഡ് തുകയ്ക്കാണ്് ബാഴ്‌സ തങ്ങള്‍ ഏറെ നാളായി ലക്ഷ്യം വച്ച താരത്തെ സ്വന്തമാക്കിയത്. 3 തവണ ബാഴ്‌സയുടെ റെക്കോര്‍ഡ് തുക നിരസിച്ച ലിവര്‍പൂള്‍ ഇത്തവണ 142 മില്യണ്‍ കരാറില്‍ താരത്തെ വിട്ട് നല്‍കുകയായിരുന്നു.