ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

ആലപ്പുഴയിൽ ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച മരിച്ചനിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ ബിയെ ആണ് മരിച്ച നിലയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശിനി ആണ്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പുണ്ടെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ റാഗിങ് വിഷയൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും മരണ കാരണം അതല്ലെന്നാണ് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.