മേധാവിത്വം പുലർത്തി ബ്ലാസ്റ്റേഴ്‌സ്, റഫറി പണി തുടങ്ങി

ഇന്ന് ഒഴുകിയെത്തിയ ആരാധകർ ആഗ്രഹിച്ചത് എന്താണോ അത് ബ്ലാസ്റ്റേഴ്‌സ് നൽകുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. മഞ്ഞകടൽ തീർത്ത ആവേശ ആരവത്തിന് മുന്നിൽ കഴിഞ്ഞ സീസണിൽ നിർത്തിയത് എവിടെയോ അവിടെ നിന്ന് ടീം ആരംഭിക്കുന്ന കാഴ്ചക്കാണ് ഇന്ന് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞെങ്കിലും കളം നിറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു.

ത്രൂ ഗോളുകൾ തന്നെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആയുധം . ലൂണയും സഹലുമൊക്കെ നടത്തിയ ചില നീക്കങ്ങൾ കാണികളിൽ ആവേശം തീർക്കുകയും ചെയ്തു. എന്നാൽ ഫിനിഷിങ് അഭാവം കാണാൻ ഉണ്ടായിരുന്നു. ബംഗാൾ ടീമിനെ അപേക്ഷിച്ച് ക്രീടിവ് നീക്കങ്ങൾ നടത്തിയത് ബ്ലാസ്റ്റസ് തന്നെ ആയിരുന്നു. അലറി വിളിക്കുന്ന കാണികൾ ബംഗാൾ നീക്കത്തെയും ബാധിച്ചു എന്ന് തന്നെ പറയാം. ഇന്ത്യൻ റഫറിമാരുടെ നിലവാരക്കുറവ് ആദ്യ പകുതിയിൽ തന്നെ കാണാൻ സാധിച്ചു.

എന്തായലും ഫിനിഷിങ് കൂടി ശ്രദ്ധിച്ചാൽ രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ ബംഗാൾ ഗോൾ പോസ്റ്റിൽ അടിച്ചുകയറ്റാൻ കേരളത്തിന് സാധിക്കും.