എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി പിണറായി സര്‍ക്കാര്‍. എം ജി രാജമാണിക്യത്തെ റവന്യു- ദുരന്ത നിവാരണ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ്, റവന്യു (ദേവസ്വം), ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതലയും ചെയര്‍മാന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കമീഷണര്‍ എന്നീ ചുമതലകളും ഉണ്ടാകും.

Read more

ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന ഡയറക്ടറായ ഡോ. വിനയ് ഗോയലിന് സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുടെ പൂര്‍ണ അധിക ചുമതല നല്‍കി. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ് ഷഫീഖിന് കേരള ജിഎസ്ടി കമീഷണറുടെ പൂര്‍ണ അധികച്ചുമതല നല്‍കി. സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയായിരുന്ന കെ ഹിമയെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ കമീഷണറായി മാറ്റിനിയമിച്ചു.