ഇന്ത്യൻ വനിതാ സ്റ്റാർ ബാറ്റർ സ്‌മൃതി മന്ദാനയും സംഗീത സംവിധായകൻ പാലാഷ് മുച്ചലുമായുള്ള വിവാഹം റദ്ധാക്കി. നവംബർ 22 ആം തിയ്യതിയായിരുന്നു ഇരുവരും വിവാഹിതരാകേണ്ടിയിരുന്നത്. എന്നാൽ സ്‌മൃതി മന്ദാനായുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വിവാഹം മാറ്റി വെച്ചു എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.
എന്നാൽ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. പലാഷുമായുള്ള സ്വകാര്യ ചാറ്റുകൾ മേരി ഡി കോസ്റ്റ എന്ന യുവതി പുറത്തുവിട്ടത് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. ഇപ്പോഴിതാ ഇതിനെ കുറിച്ച് മൗനം വെടിഞ്ഞിരിക്കുകയാണ് സ്‌മൃതി മന്ദാന.
Read more
ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി മന്ദാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും കൂടുതൽ ട്രോഫികള്‍ സ്വന്തമാക്കുകയുമാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം മുന്നോട്ട് പോകാന്‍ സമയമായെന്നും കുറിച്ചിട്ടു. ഇതിനുപിന്നാലെ പലാഷിനെ ഇൻസ്റ്റഗ്രാമിൽ നിന്ന് സ്മൃതി മന്ദാന അൺഫോളോ ചെയ്തിട്ടുമുണ്ട്.







