റയലിൽ കളിക്കുന്നുണ്ട് എന്നുള്ളത് ശരിതന്നെ, പക്ഷേ പരിശീലകനുമായി സംസാരിക്കാറില്ല; തുറന്നുപറഞ്ഞ് സൂപ്പർ താരം

സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടിയുമായുള്ള ബന്ധം തകർന്നതായി റയൽ മാഡ്രിഡ് ഈഡൻ ഹസാർഡ് സത്യസന്ധമായി സമ്മതിച്ചിരിക്കുകയാണ്. ഇരുവരും തമ്മിൽ പരസ്പര ബഹുമാനമുണ്ടെങ്കിലും താനും പരിശീലകനും പരസ്പരം സംസാരിക്കാറില്ലെന്ന് മുൻ ചെൽസി ഫോർവേഡ് വെളിപ്പെടുത്തി.

ഈ സീസണിൽ റയൽ മാഡ്രിഡിൽ കാർലോ ആൻസലോട്ടിക്ക് കീഴിൽ ഹസാർഡ് അവസരങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ സീസണിൽ 10 ൽ താഴെ മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം കിട്ടിയത്.ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് താരത്തിന്റെ ഈ സീസണിലെ സംഭാവന.

Read more

“ഞാനും അൻസലോട്ടിയും തമ്മിൽ ബഹുമാനമുണ്ട്. പക്ഷേ ഞങ്ങൾ പരസ്പരം സംസാരമില്ല. എന്നാൽ ബഹുമാനം എപ്പോഴും ഉണ്ടായിരിക്കും. അൻസലോട്ടിയെപ്പോലെയുള്ള ഒരാളോട് എനിക്ക് ബഹുമാനം വേണം. അദ്ദേഹം ഫുട്‍ബോളിന് അത്രമാത്രം സംഭാവന ചെയ്ത ആളാണ് .”