ഐ.എസ്.എല്ലിലും റിലഗേഷന്‍, നിര്‍ണായക മാറ്റം വരുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഒടുവില്‍ തരംതാഴ്ത്തല്‍ നടപടിയും പ്രൊമോഷന്‍ പദ്ധതിയും വരുന്നു. 2025 മുതലാണ് ഐ എസ് എല്ലില്‍ റിലഗേഷനും പ്രൊമോഷനും പരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരുങ്ങുന്നത്.

എ എഫ് സിക്ക് സമര്‍പ്പിച്ച ഇന്ത്യന്‍ ഫുട്‌ബോളിന്റെ റോഡ് മാപ്പിലാണ് ഐഎസ്എല്ലില്‍ റിലഗേഷനും പ്രൊമോഷനും കൊണ്ടുവരുമെന്ന് എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഎസ്എല്ലില്‍ അവസാനം വരുന്ന ടീമിനെയാകും രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തുക. ഈ ക്ലബ് നേരെ ഐ ലീഗിലേക്ക് ആകും പോവുക. ഐ ലീഗിനെ അതിനു മുന്നേ പേരുമാറ്റവും പരിഗണിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗായി ഐഎസ്എല്‍ മാറും. ഐലീഗ് ഇതോടെ കളത്തിന് പുറത്താകും.

Read more

അതെസമയം 2023 മുതല്‍ ഐ എസ് എല്ലിലേക്ക് ഐലീഗിലെ ചാമ്പ്യന്‍മാരെത്തും. ഫ്രാഞ്ചൈസി തുക ഒന്നും വാങ്ങാതെയാകും ഐലീഗ് ചാമ്പ്യന്‍മാരെ ഐഎസ്എല്ലിലേക്ക് പരിഗണിക്കുക. കൂടാതെ ഐലീഗിലെ രണ്ട് ടീമുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഇഷ്ടമുണ്ടെങ്കില്‍ ഫ്രാഞ്ചൈസി തുക നല്‍കി ഐഎസ്എല്‍ കളിക്കുകയും ചെയ്യാം.