ഇടഞ്ഞ കൊമ്പനെ തടഞ്ഞ് നിര്‍ത്തി ജംഷെഡ്പൂര്‍, സമനിലപ്പൂട്ട്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയകുതിപ്പിന് ജംഷെഡ്പൂര്‍ എഫ്‌സിയുടെ സമനില പൂട്ട്. ലീഗിലെ 41ാം മത്സരത്തില്‍ ഓരോ ഗോളുകള്‍ വീതം നേടി ഇരുടീമും കൈകൊടുത്ത് പിരിഞ്ഞു.

ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ഗ്രെഗ് സ്റ്റുവാര്‍ട്ട് ആണ് ജംഷൈഡ്പൂരിന്റെ ഗോള്‍ നേടിയത് (14). സഹല്‍ അബ്ദുല്‍ സമദാണ് കേരളത്തിനായി വലകുലിക്കിയത് (27). ഈ സീസണിലെ സഹലിന്‍റെ നാലാം ഗോളാണിത്.

രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ രണ്ട് ടീമും കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.. ബ്ലാസ്റ്റേഴ്സിന് 13 പോയിന്‍റാണ് ഇപ്പോഴുള്ളത്.