റയൽ മാഡ്രിഡിൽ വെച്ച് ആ ഒരു കാര്യം ഓർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു; വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് വളരെയധികം ദേഷ്യം തോന്നിയ ചില സന്ദര്‍ഭങ്ങളുമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേഷ്യം വരുമ്പോൾ അത്താഴം പോലും കഴിക്കാതെ കിടന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

” റയല്‍ മാഡ്രിഡിലെ ചില സംഭവങ്ങള്‍ ഞാന്‍ ഓര്‍മിക്കുകയാണ്. കളിയില്‍ ഒരു ഗോളവസരമോ, പെനല്‍റ്റിയോ ഞാന്‍ നഷ്ടപ്പെടുത്തിയാല്‍ സ്വയം വലിയ ദേഷ്യമാണ് എനിക്കു തോന്നിയിരുന്നത്. തെറ്റുകള്‍ വരുത്താന്‍ ഞാന്‍ എന്നെത്തന്നെ അനുവദിക്കുകയും ചെയ്തിരുന്നില്ല”

ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്നു:

” അന്നു അത്താഴം പോലും കഴിക്കാതെയാണ് ഞാന്‍ കിടക്കാന്‍ പോയിരുന്നത്. എന്തുകൊണ്ട് ഇടതു വശത്തേക്കോ, വലതു വശത്തേക്കു ഷോട്ട് പായിച്ചെന്നു ഞാന്‍ സ്വയം സംസാരിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നു. അന്നു അതു പോലെ പെരുമാറിയതില്‍ എനിക്ക് ഒരു പശ്ചാത്താപവുമില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Read more