ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ വൈറ്റ്-ബോൾ പരമ്പര മാറ്റിവെച്ചതോടെ ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനം നടത്താൻ ഇന്ത്യ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിൽ മൂന്ന് ഏകദിനങ്ങളും ടി20 ഐ മത്സരങ്ങളും കളിക്കാൻ തീരുമാനിച്ചിരുന്നു. പരമ്പര ഇപ്പോൾ 2026 സെപ്റ്റംബറിറിലേക്ക് മാറ്റിയിരിക്കുകായാണ്.
ശ്രീലങ്ക ക്രിക്കറ്റ് ഇന്ത്യയ്‌ക്കെതിരെ മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങൾ കളിക്കാൻ തയ്യാറാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടക്കാനിരുന്ന ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ചത് ശ്രീലങ്കയ്ക്കും ഇങ്ങനെ ഒരു പരമ്പര നടത്താൻ സാഹചര്യങ്ങൾ അനുകൂലമാക്കുന്നു. ടെസ്റ്റിൽനിന്നും ടി20യിൽ നിന്നും വിരമിച്ച വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും തിരിച്ചുവരവിന് ഇത് വഴിയൊരുക്കും.
“ഞങ്ങളുടെ കൈവശം ചില നിർദ്ദേശങ്ങളുണ്ട്, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാം പരിശോധിക്കുകയാണ്. ആ കാലയളവിൽ മുൻകൂർ പ്രതിബദ്ധതകളില്ലാത്തതിനാൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ തയ്യാറായ ചില ക്രിക്കറ്റ് ബോർഡുകളുണ്ട്,” ഒരു സ്രോതസ്സ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിന്റെ വേദി മാറ്റണമെന്ന് ബിസിസിഐയും ആഗ്രഹിക്കുന്നു. 24 ന് ധാക്കയിൽ ഇത് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ അസ്വസ്ഥതകൾ കാരണം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അതിൽ പങ്കെടുക്കാൻ തയ്യാറല്ല.
Read more
യുഎഇയിൽ ഏഷ്യാ കപ്പിൽ കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ബിസിസിഐ ഇന്ത്യൻ സർക്കാരിൽ നിന്ന് അനുമതി തേടും. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കുന്നതിനാൽ ഈ വർഷത്തെ പതിപ്പ് ടി20 ഫോർമാറ്റിലാണ് നടത്തുക.