കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. പിഡബ്ല്യു ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്നാണ് പിഡബ്ല്യു ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട്.
Read more
77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികള്‍, സ്വിച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയര്‍ ഡാംപര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് 2 നും 5 നുമാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പിഎംഎസ്എവൈ കെട്ടിടത്തിന് തീപിടിച്ചത്.







