2019 ന്റെ തുടക്കത്തിൽ ബാഴ്‌സലോണയ്ക്ക് ആക്രമണ വിഭാഗത്തിൽ ഒരു കളിക്കാരനെ അത്യന്തം ആവശ്യമായിരുന്നപ്പോൾ കെവിൻ പ്രിൻസ് ബോട്ടെംഗ് ബാഴ്‌സലോണയ്‌ക്കായി സർപ്രൈസ് സൈനിങ്ങായി എത്തുക ആയിരുന്നു. മുൻ ബൊറൂസിയ ഡോർട്ട്മുണ്ടും ഷാൽക്കെ താരവുമായ ബോട്ടെംഗ് ആറ് മാസത്തെ ലോൺ ഡീലിൽ ബാഴ്‌സയിൽ ചേർന്നു, വെറും നാല് മത്സരങ്ങളിൽ മാത്രം ടീമിനായി കളിച്ചു
ക്യാമ്പ് നൗവിൽ താരത്തിന്റെ കരിയർ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല, അതേ സീസണിന്റെ അവസാനത്തിൽ താരം ബാഴ്‌സലോണ വിട്ടു. ഇപ്പോൾ വിരമിച്ച, ബോട്ടെങ് അടുത്തിടെ റിയോ ഫെർഡിനാൻഡിന്റെ പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടു, അവിടെ ലയണൽ മെസിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി വിളിക്കാൻ താൻ നിർബന്ധിതനായി എന്ന് അദ്ദേഹം അവകാശപ്പെട്ടു.
“ഞാൻ ബാഴ്‌സലോണയിൽ എത്തിയപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് അവർ എന്നോട് ചോദിച്ചത് ഞാൻ ഓർക്കുന്നു. അത് ലയണൽ മെസിയാണെന്ന് എനിക്ക് പറയേണ്ടി വന്നു, ഞാൻ കള്ളം പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നുണകളിൽ ഒന്നായിരുന്നു അത്,” അദ്ദേഹം പറഞ്ഞു
“സാധാരണയായി ഞാൻ എപ്പോഴും സത്യം പറയാറുണ്ട്, പക്ഷേ ബാഴ്‌സലോണ ഷർട്ട് ധരിക്കാനുള്ള ഒരേയൊരു മാർഗമായതിനാൽ ഞാൻ കള്ളം പറഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ വിപുലമായ അനുവ പരിചയം ഉണ്ടായിരുന്ന ബോട്ടെംഗ്, ഒരുപാട് ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
തന്റെ കരിയറിൽ ബോട്ടെങ് ഷാൽക്കെ, ഡോർട്ട്മുണ്ടിന് വേണ്ടിയും സാസുവോലോ, എസി മിലാൻ, ഫിയോറന്റീന എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലെ തന്റെ അനുഭവത്തെക്കുറിച്ച് ബോട്ടെങ് കൂട്ടിച്ചേർത്തു, “ബാഴ്സ ആരാധകരോട് ഞാൻ ഖേദിക്കുന്നു, എന്നാൽ കൗമാരപ്രായത്തിൽ ഞാൻ എപ്പോഴും റയൽ മാഡ്രിഡിനെ പിന്തുണച്ചിരുന്നു. എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടമാണ്. പക്ഷേ അങ്ങനെ പറഞ്ഞാൽ ബാഴ്സയിൽ എനിക്ക് ഇടം ഇല്ലായിരുന്നു.” താരം പറഞ്ഞു.
Read more
എന്തായാലും കരിയറിന്റെ അവസാന ഘട്ടത്തിലാണ് നിലവിൽ മെസിയും റൊണാൾഡോയും.