വന്നത് കൊടിയ ദാരിദ്ര്യത്തില്‍ നിന്നും, താമസിച്ചിരുന്നത് സ്‌റ്റോര്‍ റൂമില്‍ ; കഴിഞ്ഞകാലത്തെ കുറിച്ച് ഫുട്‌ബോള്‍ സൂപ്പര്‍ താരത്തിന്റെ കാമുകി

പോര്‍ച്ചുഗലിലെ കടുത്ത ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തട്ടിമാറ്റി ഉയര്‍ന്നു വന്നവന്‍ എന്നത് കൂടിയാണ് ലോക ഫുട്‌ബോളിലെ അതികായനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധകര്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ കുറഞ്ഞ വാടകയില്‍ കൊടുംതണുപ്പത്ത് സ്‌റ്റോര്‍ റൂമില്‍ താമസിച്ചിരുന്ന ഒരു പഴയ കാലമുണ്ടെന്ന് സൂപ്പര്‍ താരത്തിന്റെ ഭാര്യയും. അര്‍ജന്റീനയില്‍ നിന്നും മാഡ്രിഡിലേക്ക് ചേക്കേറിയ പഴയകാലവും ഫുട്‌ബോള്‍ താരവുമായി കണ്ടുമുട്ടിയ ശേഷം ജീവിതം മാറി മറിഞ്ഞതും ജോര്‍ജ്ജീന വ്യക്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സിന്റെ പരമ്പരയിലാണ്.

ക്രിസ്റ്റ്യാനോയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലേക്ക് കുടിയേറി ആദ്യകാലവും ഇതില്‍ ജോർജ്ജീന ഓര്‍ത്തെടുക്കുന്നു. അര്‍ജന്റീനയില്‍ ജീവിതം ദുഷ്‌ക്കരമായപ്പോഴായിരുന്നു ജോര്‍ജ്ജീനയുടെ കുടുംബം സ്‌പെയിനിലേക്ക് കുടിയേറിയത്. ആദ്യകാലത്ത് കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നു. വാടക കുറഞ്ഞ ഫ്‌ളാറ്റ് തെരഞ്ഞ് ഒടുവില്‍ താമസിക്കാന്‍ കിട്ടിയത് യൂറോപ്പിലെ അതിശൈത്യ കാലത്ത് തണുപ്പത്ത് കോച്ചി വിറയ്ക്കുകയും ചൂടുകാലത്ത് വെന്തുരുകുകയും ചെയ്യുമായിരുന്ന ഒരു സ്‌റ്റോര്‍ റൂമായിരുന്നെന്നും പറയുന്നു.

Read more

ക്രിസ്റ്റ്യാനോയെ കണ്ടുമുട്ടിയതാണ് ജീവിതം മാറ്റിമറിച്ചത്. പണ്ട് സെറാനോയില്‍ പണം കണ്ടെത്താന്‍ ഒരു ഹാന്‍ഡ്ബാഗ് വില്‍ക്കാന്‍ പാടുപെട്ടിരുന്ന താന്‍ ഇപ്പോള്‍ അത് ശേഖിക്കുകയാണെന്നും താരം പറഞ്ഞു. മാഡ്രിഡിലെ ഒരു അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ മണിക്കൂറിന് 10 പൗണ്ട് ശമ്പളകരാറില്‍ സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലത്താണ് ക്രിസ്റ്റ്യാനോയുമായി ആദ്യമായി കണ്ടുമുട്ടുന്നത്. എവിടെ നിന്നാണ് വന്നതെന്ന് മറക്കരുതെന്നത് പ്രധാന കാര്യമാണെന്നും ഇപ്പോള്‍ കുട്ടികളോട് അക്കാലത്തെ കുറിച്ച് പറയുമ്പോള്‍ കരഞ്ഞു പോകുമെന്നും താരം പറയുന്നു.