ലയണല്‍ മെസിയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് എംബാപ്പെ; റയലിനെ പിഎസ്ജി വീഴ്ത്തിയത് ഒരു ഗോളില്‍

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കനത്ത നാണക്കേടില്‍ നിന്നു സൂപ്പര്‍താരം ലിയേണേല്‍ മെസ്സിയെ രക്ഷപ്പെടുത്തി ഫ്രഞ്ച്് യുവതാരം കിലിയന്‍ എംബാപ്പേ. അവസാന മിനിറ്റില്‍ എംബാപ്പേ് നേടിയ ഒരൊറ്റഗോളില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ അവര്‍ മറികടന്നു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പാരീസില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍.

ലയണല്‍ മെസി പെനാല്‍റ്റി നഷ്ടമാക്കിയ മത്സരത്തില്‍ 94ാം മിനുട്ടിലായിരുന്നു എംബാപ്പേയുടെ ഗോള്‍. പി.എസ്.ജിയുടെ പൂര്‍ണ്ണ ആധിപത്യത്തിലായിരുന്നു ആദ്യ പകുതി അവസാനിച്ചത്. 62 ആം മിനുട്ടില്‍ കളിയില്‍ നിര്‍ണ്ണായകമായി. എംബാപ്പേയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിച്ചു. പക്ഷേ കിക്ക് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ മെസിക്ക് പിഴച്ചു.

പരിക്ക് മാറി തിരിച്ചെത്തിയ നെയ്മര്‍ പകരക്കാരനായി കളത്തിലെത്തിയത് പി.എസ്.ജിയുടെ നീക്കങ്ങള്‍ക്ക് വേഗത കൂട്ടി. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ മത്സരത്തിന് പക്ഷേ 94 ആം മിനുട്ടില്‍ എംബാപ്പേ് ഒറ്റക്ക് നടത്തിയ നീക്കം ലക്ഷ്യം കാണുകയായിരുന്നു.  മാര്‍ച്ച് 10 ന് പ്രീ ക്വര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.