നാന്‍ വീഴ്‌വേന്‍ എന്‍ട്രു നിനൈത്തായോ; ചെന്നൈയിനെ പൂട്ടി കൊമ്പന്മാര്‍

ആദ്യ പകുതിയിലെ രണ്ടാം മിനിറ്റിൽ കിട്ടിയ അപ്രതീക്ഷിത ആഘാതത്തിൽ നിന്ന് എഴുന്നേറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നെ നടത്തിയ നീക്കങ്ങൾ ഒന്നും പിഴചില്ല്. സ്വന്തം കാണികൾ ഇങ്ങനെ നിറഞ്ഞു കവിഞ്ഞ് തങ്ങൾക്കായി ആഘോഷം നടത്തുമ്പോൾ അവരെ നിറഞ്ഞ് കവിഞ്ഞ് ആഘോഷിക്കുമ്പോൾ അവരെ നിരാശരാക്കാൻ ഇവാന്റെ കുട്ടികൾ ഒരുക്കമായിരുന്നില്ല. ആ ആവേശം ആദ്യാവസാനം നിലനിന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

ആദ്യ പകുതി

ആദ്യം കേരള ബ്ലാസ്റ്റേഴ്‌സ് ഒന്ന് വീണപ്പോൾ ഇനി എഴുനേൽക്കില്ല എന്ന് വിചാരിച്ച ചെന്നൈക്ക് തെറ്റി. വീഴ്ചയിൽ നിന്ന് പതിന്മടങ്ങ് ശക്തിയിൽ എഴുന്നേറ്റ കൊമ്പൻ പൂർവാധികം ശക്തിയിൽ എഴുനേറ്റു ചെന്നൈയെ അടിച്ചുതാഴെയിട്ടപ്പോൾ ആദ്യ ചെന്നൈ- കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധാകർക്ക് അതിലൊരു സല്യൂട്ട് കൊടുക്കണം, കാരണം അവർ ടീം പുറകിൽ നിന്നപ്പോൾ കൊടുത്ത ആവേശം അത്ര വലുതായിരുന്നു.

കളി തുടങ്ങി ഒന്ന് സെറ്റ് ആവുന്നതിന് മുമ്പ് ചെന്നൈ സൂപ്പർതാരം എൽകയാത്തി കേരളത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈക്ക് ലീഡ് സമ്മാനിച്ച്. കേരളം പ്രതിരോധം മുഴുവൻ വലിയ കൺഫ്യൂഷൻ അടിച്ച സമയത്താണ് ആ ഗോൾ പിറന്നത്.

ഗോൾ പിറന്ന ശേഷം കേരളം ഉണർന്ന് കളിക്കുന്ന കാഴ്ചയാണ് കണ്ടത്. ചെന്നൈയെ നല്ല നീക്കം നടത്താൻ കേരളം അനുവദിച്ചില്ല. അതിന്ശേഷം ടീം ഉണർന്ന് നടത്തിയ ആക്രമണങ്ങൾ പലതും ഫലം കണ്ടില്ല എന്ന് മാത്രവും. എന്നാൽ കേരളം ചെയ്ത അധ്വാനത്തിന്റെ ഫലം കിട്ടിയത് 38 ആം മിനിറ്റിലാണ്. മാന്ത്രികൻ അഡ്രിയാൻ ലൂണ ബോക്സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത മനോഹരമായ ഷോട്ട് വലയിൽ, കേരളം അർഹിച്ച സമനില കിട്ടി .

രണ്ടാം പകുതി

ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും കൈവിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമായിരുന്നില്ല. ചെന്നൈ കിട്ടുന്ന അവസരങ്ങൾ കൗണ്ടർ അറ്റാക്കിങ് നടത്താൻ ശ്രമിച്ചതുമില്ല. മജീഷ്യൻ ലൂണ തന്റെ മായാജാലം കാണിച്ചത് ചെന്നൈ ഒരിക്കലും വിചാരിക്കാത്ത സമയത്തായിരുന്നു. ബ്ലാസ്റ്റേഴ്‌സ് തണുത്തു എന്ന് തോന്നിച്ച സമയത്ത് ലൂണ കൊടുത്ത മനോഹരമായ പാസിൽ രാഹുലിന്റെ ഫിനിഷിങ്. 64 ആം മിനിറ്റിൽ രാഹുലിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ.

ആ ലീഡ് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ബ്ലാസ്റ്റേഴ്‌സ് നന്നായി ചെയ്തതോടെ ആഗ്രഹിച്ച വിജയവുമായി ഇവാന്റെ പിള്ളേർ പ്ലേയ് ഓഫിനോട് അടുത്തു.