പെപ്പിന്റെ കാലത്തെ ബാഴ്‌സയെ പോലെയാണ് ഇപ്പോൾ അര്ജന്റീന ടീമും, തോൽക്കാൻ തയ്യാറല്ലാത്ത കൂട്ടമാണ് ഞങ്ങൾ: മത്സരശേഷം ആവേശത്തിൽ ലയണൽ മെസി

“അർജന്റീനക്ക് മാർക്ക് ചെയ്യാൻ പറ്റാത്ത ഒരു ടീമും ഇന്ന് ലോകത്തിൽ ഇല്ല”. ഇങ്ങനെ പറയുന്നത് വെറുതെയല്ല. അത്രത്തോളം മികച്ച പ്രകടനമാണ് അര്ജന്റീന നടത്തുന്നത്. കിരീടമില്ലാത്ത നാളുകൾക്ക് ശേഷം കോപ്പ അമേരിക്കയും വേൾഡ് കപ്പും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ അവർ സമീപകാലത്ത് നേടി. വേൾഡ് കപ്പിന് ശേഷമുള്ള എല്ലാ മത്സരങ്ങളും അർജന്റീന വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ 52 മത്സരങ്ങൾക്കിടയിൽ കേവലം ഒരു തോൽവി മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. അതും ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെയോട്.

ഇൻ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ് അര്ജന്റീന തങ്ങളുടെ മികവിന്റെ യാത്ര തുടരുകയാണ്. മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത് മെസി തന്നെയാണെന്ന് ശ്രദ്ധിക്കണം. മികച്ച പ്രകടനം അര്ജന്റീന തുടരുമ്പോൾ ഈ ടീമിനെ കാണുമ്പോൾ തനിക്ക് പഴയ ബാഴ്സ ടീമിന്റെ വൈബ് തോന്നുന്നു എന്നും അതെ സ്പിരിറ്റാണ് കാണാൻ സാധിക്കുന്നതെന്നും മത്സരശേഷം പ്രതികരിച്ച മെസി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

” ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായിട്ടാണ് നാൻ ബാഴ്‌സയെ കണ്ടിട്ടുള്ളത്. ഇപ്പോഴത്തെ അര്ജന്റീന ടീമിനെ കാണുമ്പോൾ എനിക്ക് ബാഴ്‌സയെ ഓർക്കും . ആർക്കും തോൽപ്പിക്കാൻ പറ്റാത്ത ടീമായിട്ടാണ് ഞാൻ ബാഴ്‌സയെ കണ്ടിട്ടുള്ളത്. അവർ തോൽക്കാൻ തയ്യാറല്ലാത്ത സംഘമായിരുന്നു. ഇപ്പോഴുള്ള അര്ജന്റീന ടീമിനെ കാണുമ്പോൾ അത് പോലെയാണ് തോന്നുന്നത്. യുവതാരങ്ങൾക്ക് എല്ലാവര്ക്കും നേട്ടങ്ങൾ കൊയ്യാൻ ആവേശമുണ്ട് ” മെസി പറഞ്ഞു.

മെസി വിശേഷിപ്പിച്ചത് ഏത് ടീമും ഭയന്നിരുന്ന 2008 മുതൽ 2012 വരെ പെപ് ഗാർഡിയോളക്ക് കീഴിൽ കളിച്ചിരുന്ന എഫ്സി ബാഴ്സലോണ സംഘത്തെയാണ്. അവർ പോലും അർജന്റീനയുടെ അത്ര ആധിപത്യം ഈ കാലയളവിൽ പുലർത്തിയിട്ടില്ല എന്നതാണ് സത്യം. അതേസമയം കപ്പ് യോഗ്യത റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും ഇപ്പോൾ അർജന്റീന വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ മികച്ച രീതിയിൽ മുന്നേറുന്ന അവർക്ക് എതിരാളികൾ ബ്രസീലാണ്. നവംബർ 22 നാണ് ഈ പോരാട്ടം നടക്കുന്നത്.