'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 101 റൺസിന് വിജയിച്ചിരുന്നു. ബോളർമാരുടെ സംഹാരതാണ്ഡവത്തിനായിരുന്നു പ്രോട്ടീസ് ഇരയായത്. ജസ്പ്രീത് ബുംറ, അർശ്ദീപ് സിങ്, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, ഹാർദിക്‌ പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

ശുഭ്മൻ ഗിൽ നാളുകൾ ഏറെയായി മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ ശുഭ്മൻ ​ഗില്ലിന് ഉപദേശവുമായി ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ സംസാരിച്ചിരിക്കുകയാണ്. ഓപ്പണിങ് റോളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസണെ പോലെയോ അഭിഷേക് ശർമയെ പോലെയോ കളിക്കരുതെന്നാണ് ​ഗില്ലിനോട് ഇർഫാൻ പത്താൻ പറഞ്ഞത്.

“ശുഭ്മന്‍ ഗില്ലിന്റെ റോള്‍ എന്താണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അഭിഷേക് ശര്‍മ കളിക്കുന്ന ശൈലിയില്‍ കളിക്കാനാണ് ഗില്‍ ശ്രമിക്കുന്നത്. നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറടിച്ചു, പിന്നാലെ സ്റ്റെപ്പ് ഔട്ട് ചെയ്തു കളിക്കാന്‍ ശ്രമിച്ചു. ഒരു പേസറെ സ്റ്റെപ്പ് ഔട്ട് കളിക്കാന്‍ ശ്രമിച്ച് ഗില്‍ ഇതുവരെ ടി20 ഫോര്‍മാറ്റില്‍ പുറത്തായിട്ടില്ല. ഇത് ആദ്യത്തെ തവണയാണ് സംഭവിക്കുന്നത്. ​ഗില്ലിന്റെ മനോഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. സഞ്ജു സാംസണോ അഭിഷേക് ശര്‍മയോ കളിക്കുന്ന പോലെ കളിക്കുകയല്ല ഗില്‍ ചെയ്യേണ്ടത്. നമുക്കെല്ലാം അറിയുന്ന ശുഭ്മൻ ​ഗില്ലായി കളിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്”

Read more

” വ്യത്യസ്തമായി കളിക്കേണ്ട ആവശ്യം ​ഗില്ലിനില്ല. ഇന്ത്യയുടെ നായകനും ടീമില്‍ സ്ഥാനം ഉറപ്പിച്ച താരവുമാണ് ഗില്‍. സഞ്ജു സാംസണെ പോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയാണ് ഗില്‍ ചെയ്യുന്നത്. സഞ്ജു ഇപ്പോൾ തന്നെ ബെഞ്ചിലാണ്. അതുകൊണ്ട് സ്വന്തം ശൈലിയില്‍ കളിച്ച് റണ്‍സ് നേടാനാണ് ഗില്‍ ശ്രമിക്കേണ്ടത്” പത്താന്‍ പറഞ്ഞു.