ഫോട്ടോയിലെങ്കിലും ഒന്നു ചിരിക്കൂ, ജിജിക്ക് യുവിയുടെ ഉപദേശം

ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണായക സംഭാവന നല്‍കിയ ഓപ്പണറാണ് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോക കപ്പ് വിജയങ്ങളില്‍ ഗൗതിയുടെ ബാറ്റിംഗ് കരുത്ത് പകര്‍ന്നു. കളമൊഴിഞ്ഞശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ ഗംഭീര്‍ സോഷ്യല്‍ മീഡയയിലും സമയം ചെലവിടുന്നു. ഗംഭീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് മുന്‍ സഹതാരം യുവരാജ് സിംഗിന്റെ കമന്റാണ് ഏവരെയും ചിരിപ്പിക്കുന്നത്.

ഗംഭീര്‍ എന്ന പേരിന് ഹിന്ദിയില്‍ അര്‍ത്ഥം ഗൗരവക്കാരനായ വ്യക്തി എന്നാണ്. കളത്തിന് അകത്തും പുറത്തും ഗംഭീര്‍ ഗൗരവം വിടാറില്ല. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കടലിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോയില്‍ ഗംഭീര്‍ ഏറെക്കുറെ നിര്‍വികാരനായാണ് കാണപ്പെട്ടത്. “മറ്റാര്‍ക്കും നിങ്ങളാവാന്‍ കഴിയല്ല. അതാണ് നിങ്ങളെ സ്പെഷലാക്കുന്നത്” എന്ന ചിത്രത്തിന് ക്യാപ്ഷനും നല്‍കി ഗംഭീര്‍.

 

View this post on Instagram

 

A post shared by Gautam Gambhir (@gautamgambhir55)

ഫോട്ടോ കണ്ട യുവി ഗംഭീറിന് നല്ലൊരു ഉപദേശവുമായെത്തി. കുറഞ്ഞപക്ഷം ഫോട്ടോയിലെങ്കിലും ഒന്നു ചിരിക്കൂ ജിജി (ഗൗതം ഗംഭീര്‍) എന്നായിരുന്നു യുവിയുടെ കമന്റ്. കടലിന് അരുകില്‍ നില്‍ക്കുമ്പോള്‍ അത്ര എളുപ്പം ചിരിവരില്ല യുവി എന്നായിരുന്നു ഗംഭീറിന്റെ മറുപടി. യുവിക്കൊപ്പം ഗംഭീറിന്റെ നിരവധി ആരാധകരും ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

Yuvraj Singh