നിങ്ങൾക്ക് അല്ലെ ആ കാര്യത്തിൽ സംശയം ഉണ്ടായിരുന്നത്, എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു; മത്സരശേഷം വലിയ വെളിപ്പെടുത്തൽ നടത്തി സഞ്ജു സാംസൺ

കാര്യങ്ങൾ എല്ലാം സഞ്ജുവിനും കൂട്ടർക്കും അനുകൂലമായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ബോളിങ് അറ്റാക്കിനെതിരേ 200 ലധികം റൺസ് പിന്തുടർന്ന് ജയിക്കുക എന്ന് പറഞ്ഞാൽ അത് ഒട്ടും എളുപ്പമല്ല. എന്നിട്ടും ടിം ഡേവിഡും. സൂര്യകുമാർ യാദവും, തിലക് വർമ്മയും പൊരുതിയപ്പോൾ മുംബൈ ആ വലിയ ലക്‌ഷ്യം മറിക്കാക്കുക ആയിരുന്നു, മത്സരത്തിന് ശേഷം സംസാരിച്ച രാജസ്ഥാൻ നായകൻ സഞ്ജുവും ടിം ഡേവിഡിന്റെ ഒരു സ്പെഷ്യൽ ഇന്നിംഗ്സ് ആണെന്നാണ് പറഞ്ഞത്.

യശസ്വി ജയ്‌സ്വാളിന്റെ 124 റണ്ണിൽ തനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ലെന്ന് സാംസൺ പറഞ്ഞു, യുവ ഇടംകയ്യൻ ബാറ്റ്സ്മാൻ ഇതൊക്കെ എളുപ്പത്തിൽ നേടുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും സഞ്ജു പറഞ്ഞു. ജയ്‌സ്വാൾ 16 ബൗണ്ടറികളും 8 സിക്‌സറുകളും പറത്തി 62 പന്തിൽ നിന്ന് 124 റൺസ് നേടിയപ്പോൾ രാജസ്ഥാന്റെ സ്കോറിന്റെ പകുതിയിലധികം താരം തന്നെ സ്കോർ ചെയ്തു.

ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും ജയ്‌സ്വാൾ സ്വന്തമാക്കി. സഞ്ജു പറയുന്നത് ഇങ്ങനെ: “നിർഭാഗ്യവശാൽ, ജയ്‌സ്വാൾ മത്സരഫലത്തിൽ തെറ്റായ വശത്താണ് നിൽക്കുന്നത്. പക്ഷേ വ്യക്തിപരമായി അദ്ദേഹത്തിന്റെ നേട്ടത്തിൽ വളരെ സന്തോഷമുണ്ട്. ഞാൻ ജയ്‌സ്വാളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു. അവസാന ഗെയിമിൽ അദ്ദേഹം 70-ഓളം റൺസ് സ്‌കോർ ചെയ്തു, ഉടനെ സെഞ്ച്വറി നേടുമെന്ന് ഞങ്ങൾ എപ്പോഴും കരുതി,” സാംസൺ പറഞ്ഞു.