നിനക്ക് ബുദ്ധി ജനിച്ച ദേശത്ത് കൂടി പോയിട്ടില്ല അല്ലെ, മുംബൈ തോൽവിക്ക് കാരണമായ സംഭവത്തിന് പിന്നാലെ ഹാർദിക്കിനെ കുറ്റപ്പെടുത്തി ഇതിഹാസങ്ങൾ; ആരും ശ്രദ്ധിക്കാതെ പോയ വലിയ തെറ്റ്

ഐപിഎൽ 2024 ൽ ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനിടെ ആദ്യ ഓവർ എറിയാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനത്തെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ബാറ്റർ കെവിൻ പീറ്റേഴ്സണും ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറും അങ്ങേയറ്റം വിമർശിച്ചു. സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ഉപയോഗിക്കുന്നതിന് പകരം ന്യൂ ബോൾ എറിയാൻ എത്തിയത് മുംബൈ നായകൻ ആയിരുന്നു. ഇത് കമൻ്ററി ബോക്സിൽ വളരെയധികം ചർച്ചകൾക്ക് കാരണമായി. തൻ്റെ ആദ്യ ആറ് പന്തിൽ ഓൾറൗണ്ടർ 20 റൺസ് വഴങ്ങി, ജിടി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് ഹാർദിക്കിനെ കിട്ടിയ സന്തോഷത്തിൽ അടിച്ചുപറത്തുക ആയിരുന്നു.

“എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ബൗളിംഗ് ഓപ്പൺ ചെയ്യാത്തത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല,” പീറ്റേഴ്സൺ ചോദിച്ചു.

“വളരെ നല്ല ചോദ്യം. വളരെ നല്ല ചോദ്യം,” ഗവാസ്‌കർ കമൻ്ററിയിൽ മറുപടി നൽകി.

ഇർഫാൻ പത്താൻ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ തൻ്റെ അഭിപ്രായം രേഖപ്പെടുത്തി. “ബുംറ എവിടെ?” അദ്ദേഹം X-ൽ പോസ്റ്റ് ചെയ്തു.

എന്തയാലും ആദ്യ ഓവറിൽ തന്നെ 20 റൺസ് അടിച്ചെടുക്കാൻ പറ്റിയത് ഗുജറാത്തിന് വലിയ ഭാഗ്യമായി എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാൻ സാധിക്കും.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് 2024ലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനോട് 6 റൺസിന് തോറ്റു. ഹാർദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിൻ കീഴിലുള്ള മുംബൈയുടെ പരാജയത്തിൽ മുൻ നായകൻ രോഹിത് ശർമ്മ അസ്വസ്തനായിരുന്നു. രോഹിത് ഉജ്ജ്വലമായി ബാറ്റ് ചെയ്യുകയും 29 പന്തിൽ 7 ഫോറും 1 സിക്‌സും സഹിതം 43 റൺസ് നേടുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രകടനം അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈയെ ജയത്തിലെത്താൻ സഹായിച്ചില്ല.