അവൻ എപ്പോഴാണ് മിണ്ടാതിരിക്കുക, കോഹ്ലി ഒരുപാട് ബുദ്ധിമുട്ടിച്ചു; ബെയർസ്റ്റോ പറഞ്ഞതായി ആൻഡേഴ്സൺ

രണ്ട് നായകന്മാരും ട്രോഫിയുമായി ചേർന്ന് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് മനസിലാകും പരമ്പര എത്രത്തോളം കഠിനമായിരുന്നു എന്ന് . എന്നാൽ ഒരു ഇന്ത്യൻ ആരാധകനെ സംബന്ധിച്ച് അവർക്കറിയാം ഈ ട്രോഫി ഒറ്റക്ക് ഏറ്റുവാങ്ങേണ്ട ടീമാണ് ഇപ്പോൾ പരമ്പര സമനിലയിലാക്കി ആ ട്രോഫിയുടെ ഒരറ്റത്ത് കൈകൊടുത്ത് നിൽക്കുന്നതെന്ന്. ഇത് സന്തോഷം നല്കുന്നതാണോ? എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? അമിത ആത്മവിശ്വാസം ആപത്തായി എന്ന് മാത്രമേ ഇന്ത്യയുടെ തോൽ‌വിയിൽ പറയാനൊള്ളൂ.

മികച്ച ടീം ഉണ്ടായിരുന്നു, ആദ്യ 3 ദിവസവും അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ടീം തോൽക്കുന്നു. ടോസിൽ തന്നെ ഇംഗ്ലീഷ് നായകൻ പറഞ്ഞ ഒരു വാക്കുണ്ട്, ഞങ്ങൾക്ക് റൺസ് പിന്തുടരാൻ പറ്റും എന്നത്. ഇംഗ്ലണ്ട് ടീമിന്റെ ഈ സമീപകാല റെക്കോർഡുകൾ നോക്കി കളിച്ചാൽ മാത്രം ഇന്ത്യ ഈ അലസത കാണിക്കിലായിരുന്നു.

ടെസ്റ്റിനെ മാറ്റിമറിച്ച പോയിന്റായി എല്ലാവരും പറയുന്ന നിമിഷമാണ് കോഹ്ലി- ബെയർസ്റ്റോ പോര് . അതുവരെ ഇഴഞ്ഞുനീങ്ങിയ ജോണിയുടെ ബാറിനെ ചൂടുപിടിപ്പിച്ചത് കോഹ്ലി തന്നെ ആയിരുന്നു എന്ന് പറയാം. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് ഇപ്പോൾ ആൻഡേഴ്സൺ.

“ജോണി 80 റൺസ് എടുത്ത് പുറത്താകാതെ നിന്ന സമയം, വിരാട് അവനെ നോക്കി ഒരുപാട് സ്ലെഡ്ജ് ചെയ്യുകയായിരുന്നു. നിങ്ങൾ സ്‌ട്രൈക്ക് റേറ്റ് വ്യത്യാസം കണ്ടോ എന്ന് എനിക്കറിയില്ല, വിരാട് സ്ലെഡ്ജിംഗ് തുടങ്ങുന്നതിന് മുമ്പ് അവന്റെ സ്‌ട്രൈക്ക് റേറ്റ് ഏകദേശം 20 ആയിരുന്നു, അതിനുശേഷം ഏകദേശം 150 ആയിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയ ആദ്യത്തെ വാക്കുകൾ ഇതായിരുന്നു: ‘അവർ എപ്പോഴാണ് ഇത് നിർത്താൻ പഠിക്കുക?’ നിങ്ങൾ തെറ്റായ രീതിയിൽ വഴക്ക് കൂടാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ, അത് ജോണി ബെയർസ്റ്റോയാണ്,” ടെയ്‌ലൻഡേഴ്സിന്റെ പോഡ്‌കാസ്റ്റ് ഹോസ്റ്റുചെയ്യുന്ന ആൻഡേഴ്സൺ പറഞ്ഞു.

പുതിയ പരിശീലകനെക്കുറിച്ച് ചോദിച്ചപ്പോൾ “ഇത് ഞങ്ങൾക്ക് ഇപ്പോൾ ഉള്ള സ്വാതന്ത്ര്യമാണ്. ഞങ്ങൾ ഹോട്ടൽ മുറികളിലല്ല, ബയോ ബബ്ബിളിൽ അല്ല , എല്ലാ ദിവസവും കോവിഡ് ടെസ്റ്റുകൾ നടത്തണ്ട , കടയിൽ പോകുക, ബിയർ കുടിക്കുക, നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണുക എന്നിങ്ങനെയുള്ള സാധാരണ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാം. ബാസിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശവും അദ്ദേഹം എല്ലാവർക്കും നൽകിയത് പുത്തൻ ഉണർവാണ്.”

വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരക്ക് ഒരുങ്ങുകയാണ് ആൻഡേഴ്സൺ ഇപ്പോൾ.