നിനക്ക് എന്നോട് കളത്തിൽ എന്ത് ഉപദേശവും നൽകാം, ഞാൻ അനുസരിക്കും; രോഹിത് പറഞ്ഞതായി വെളിപ്പെടുത്തി യുവതാരം; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

No description available.

ഇന്ത്യയുടെ നിയുക്ത ഏകദിന വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഇന്നലത്തെ മത്സരം ഒരു ഉറപ്പിക്കലിന്റെ പോരാട്ടമായിരുന്നു. ഭാവി ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കാൻ പോകുന്നത് താൻ തന്നെ ആണെന്ന് ആരാധകർക്ക് മുന്നിൽ ഗിൽ നടത്തിയ തകർപ്പൻ പോരാട്ടം എന്തായാലും ഗംഭീരമായിരിക്കുകയാണ്. വ്യാഴാഴ്‌ച നാഗ്‌പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാല് വിക്കറ്റ് ജയത്തിൽ ഗിൽ 96 പന്തിൽ 87 റൺസ് നേടി പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. യശസ്വി ജയ്‌സ്വാളിന് ഇന്ത്യ അരങ്ങേറ്റം കുറിച്ചപ്പോൾ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത ഗിൽ, തൻ്റെ ഇന്നിംഗ്‌സിൽ 14 ബൗണ്ടറികൾ നേടി. ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 38.4 ഓവറിൽ മറികടന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.

മത്സരത്തിന് ശേഷം, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആകാൻ ഒരുങ്ങുന്ന ഗിൽ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു മടിയും കൂടാതെ തൻ്റെ ഇൻപുട്ടുകൾ നൽകാൻ തന്നോട് പറഞ്ഞതായി പറഞ്ഞു. “ബാറ്റിങ്ങിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല,” ഏകദിന ടീമിൻ്റെ വൈസ് ക്യാപ്റ്റനായി ഉയർത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗിൽ പറഞ്ഞു. “…എന്നാൽ മൈതാനത്ത് എന്റെ ഇൻപുട്ടുകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. മത്സരത്തിൽ എന്തെങ്കിലും എന്നോട് പറയണമെങ്കിൽ മടിക്കരുത് എന്ന് രോഹിത് പറഞ്ഞു.” ഗിൽ പറഞ്ഞു.

മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ച് രോഹിത് പറഞ്ഞത് ഇങ്ങനെ:

” ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞങ്ങൾ ഈ ഫോർമാറ്റിൽ കാളികുനത്. ടീം നന്നായി കളിച്ചുവെങ്കിലും വ്യക്തിഗത പ്രകടനം നോക്കിയാൽ തന്റെ പ്രകടനത്തിൽ നിരാശയുണ്ട്. പ്രതീക്ഷയ്ക്കനുസൃതമായി ഞങ്ങൾ കളിച്ചുവെന്നാണ് കരുതുന്നത്. അവർ നന്നായി തുടങ്ങിയെങ്കിലും ഞങ്ങൾക്ക് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചു. മധ്യനിരയിൽ അവരുടെ സ്പിന്നർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കണം എന്ന് കരുതിയിരുന്നു. ഗില്ലും അക്സറും മധ്യനിരയിൽ തിളങ്ങി. മൊത്തത്തിൽ ഒരു ടീം എന്ന നിലയിൽ കഴിയുന്നത്ര ശരിയായ കാര്യങ്ങൾ ചെയ്തു” രോഹിത് ശർമ്മ പറഞ്ഞു.

എന്തായാലും പരമ്പരയിലെ അടുത്ത മത്സരം ഞാറാഴ്ച്ച നടക്കും.

Read more