ഇതിൽ കൂടുതൽ ഞാൻ എന്താണ് ചെയ്യേണ്ടത് നിങ്ങളുടെ പ്രീതി പിടിച്ചുപറ്റാൻ, ടെസ്റ്റ് ടീമിൽ പോലും ഇടം നൽകാതെ എന്നെ ഒഴിവാക്കിയത് എന്തിനാണ്

സർഫ്രാസ് ഖാൻ ഒരു ഐ.പി.എൽ കാലത്താണ് ക്രിക്കറ്റ് ആരാധകരിൽ കുറെയധികം പേരെങ്കിലും ഈ പേര് കൂടുതലായി കേട്ട് കാണുക. വമ്പനടികൾക്ക് പേര് കേട്ട് ആരെയും കൂസൽ ഇല്ലാതെ കളിക്കുന്ന ഒരു വിരേന്ദ്ര സേവാഗ് മോഡൽ താരം.

അച്ഛൻ നൗഷാദ് ഖാൻ എന്ന ക്രിക്കറ്റ് പരിശീലകന്റെ ചിറ്റയുടെ ഇക്ബാൽ അബ്‌ദുള്ളക്കും കമ്രാൻ ഖാനും ഒപ്പം കളിച്ച് തകർത്ത അവനെ റോയൽ ചെല്ലെങ്കെർസ് ടീമിൽ എടുക്കുന്നു. മികച്ച പ്രകടനം നടത്തിയ സീസണുകൾക്ക് ശേഷം അയാളീടെ ഒരു മോശം സീസൺ അയാളെ അവർ ടീമിൽ നിന്ന് പുറത്താക്കാൻ കാരണമായി.

അതിന് ശേഷം പഞ്ചാബിലും ഡൽഹിയിലും അയാൾ കളിച്ചു. മൊത്തം ഐ,പി,.എൽ കരിയർ നോക്കിയാൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരത്തിന് മികച്ച ഒരു രഞ്ജി സീസൺ ആയിരുന്നു ഈ കൊല്ലം എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ താരത്തിനായി. അതിനാൽ തന്നെ ഇന്ത്യൻ ടീം ഓരോ പരമ്പരക്ക് ഉള്ള ടീം പ്രഖ്യാപിക്കുമ്പോഴും അയാൾ ഒരു വിളി പ്രതീക്ഷച്ചിരുന്നു.

ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഒന്നും താരത്തിന് ഇടം ലഭിച്ചില്ല. താരത്തെ ടെസ്റ്റ് ടീമിൽ എങ്കിലും കാണാം എന്ന് പ്രതീക്ഷിച്ചവർ നിരാശയോടെ ആ വാർത്ത കേട്ടു. സൂര്യകുമാറിനെ അയാളുടെ യൗവന കാലത്ത് ടീമിൽ എടുക്കാതെ ഇപ്പോൾ ടീമിലെടുത്ത പോലെ പ്രായമായതിന് ശേഷം അയാളെ ടീമിലെടുക്കണം എന്ന് ബിസിസിഐയെ അയാൾ കളിയാക്കി.