ഐപിഎല്ലിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയൻറ്സിനെതിരെ 37 റൺസിൻറെ ജയവുമായി പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ പഞ്ചാബ് കിങ്സിന് സാധിച്ചിരിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയർത്തിയ 237 റൺസിൻറെ വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
എന്തായാലും ജയത്തോടെ പ്ലേ ഓഫിലേക്ക് ഓഫ് യോഗ്യതക്ക് അരികിൽ എത്തിയിരിക്കുന്ന പഞ്ചാബ് നിലവിൽ 15 പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് 14 പോയിന്റ് കടമ്പ കടന്നത്. മുമ്പ് ഈ മാർക്ക് പഞ്ചാബ് ക്രോസ് ചെയ്തപ്പോൾ സംഭവിച്ചത് ഇങ്ങനെ ആയിരുന്നു:
*മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു
* അന്ന് ഐഫോൺ 4 മാത്രം ആയിരുന്നു ഇറങ്ങിയത്
* വൈഭവ് സൂര്യവംശിക്ക് 3 വയസ് മാത്രം ആയിരുന്നു.
* ഒരു പവൻ സ്വർണത്തിന്റെ വില 28000 രൂപ
* അർജുൻ കപൂർ രണ്ട് സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചു
Read more
എന്തായാലും ശ്രേയസ് അയ്യർ എന്ന നായകന്റെ കടന്നുവരവോടെ പഞ്ചാബ് ആകെ മാറിയ കാഴ്ച തന്നെയാണ് ഇത് വഴി നമുക്ക് കാണാൻ സാധിക്കുന്നത്.