ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം അരങ്ങേറുന്ന ന്യൂസീലൻഡ്, ബംഗ്ലദേശ് ടീമുകൾക്കെതിരായ ഇന്ത്യൻ ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണ് ന്യൂസിലാൻഡ് പരമ്പരയിൽ ഉള്ള രണ്ട് ടീമിലും ഇടം കിട്ടിയപ്പോൾ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
കിവീസിനെതിരെയാ ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യ ആയിരിക്കും ഇന്ത്യയെ നയിക്കുക. രോഹിത് കോഹ്ലി തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട് പരമ്പരയിൽ മുഴുവൻ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവരാരും ഇല്ലാത്തപ്പോൾ നായക സ്ഥാനം ഏറ്റെടുക്കാറുള്ള ശിഖർ ധവാൻ ഏകദിന ടീമിനെ നയിക്കും. ഇരു ടീമിലും ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.
സഞ്ജുവിന് ബംഗ്ലാദേശിന് എതിരെയുള്ള ഏകദിന ടീമിൽ എന്തുകൊണ്ടാണ് ഇടം കിട്ടാത്തത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ദുര്ബലരെയ ഒരു രാജ്യത്തിനെതിരായ ഒരു ആവേ സീരിസ് സഞ്ജുവിന് കൂടുതൽ പരിചയസമ്പത്ത് നേടി കൊടുക്കാൻ കാരണം ആകുമായിരുന്നു.
പ്രിത്വി ഷായെ ഒരു സ്‌ക്വാഡിലും ഉൾപെടുതാത്തതും ആരാധക രോഷത്തിന് കാരണമായിട്ടുണ്ട്.
വിവിധ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം
∙ ന്യൂസീലൻഡ് (ട്വന്റി20): ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്.
∙ ന്യൂസീലൻഡ് (ഏകദിനം): ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദുൽ ഠാക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ദീപക് ചെഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്.
∙ ബംഗ്ലദേശ് (ഏകദിനം): രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, രജത് പട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, യഷ് ദയാൽ
Read more
∙ ബംഗ്ലദേശ് (ടെസ്റ്റ്): രോഹിത് ശർമ (ക്യാപ്റ്റൻ),കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ്), കെ.എസ്.ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.







