മഴയെത്തിയപ്പോള്‍ ‘നിലവിളിച്ച്’ രോഹിത്ത്, പിന്നീട് സംഭവിച്ചത്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയതോടെ രോഹിത്ത് ശര്‍മ്മ ഓപ്പണറെന്ന നിലയില്‍ തന്റെ ഇടം ടീം ഇന്ത്യയില്‍ സിമന്റിട്ട് ഉറപ്പിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഡയ്ന്‍ പീറ്റിനെതിരെ സിക്സ് നേടികൊണ്ടാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്.

എന്നാല്‍ സെഞ്ച്വറിയിലേക്ക് സിക്‌സ് പായിക്കും മുമ്പ് കളിക്കളത്ത്ില്‍ രസകരമായ ഒരു സംഭവം നടന്നു. 45ാം ഓവറിലായിരുന്നു സംഭവം.

മഴയെ തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ച് മൂടാനായി ഒരുങ്ങിയിരിക്കുകയായിരുന്നു. ഓവറിലെ മൂന്നാം പന്ത് നേരിടുന്നത് അജിന്‍ക്യ രഹാനെ. എന്നാല്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുമെന്ന അവസ്ഥയായി.

നേരിയ മഴ പെയ്ത് തുടങ്ങിയതോടെ നോണ്‍സ്ട്രൈക്കില്‍ നിരാശനായി നില്‍ക്കുന്ന രോഹിത്തിനെയാണ് കണ്ടത്. അദ്ദേഹം മുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു ‘ഇപ്പോള്‍ പെയ്യരുത്… ഇപ്പോള് പെയ്യരുത്…’ എന്നിങ്ങനെ. എന്നാല്‍ അടുത്ത പന്തില്‍ രോഹിത്തിന് സ്ട്രൈക്ക് ലഭിച്ചു. കിട്ടിയ അവസരം രോഹിത്ത് മുതലെടുത്തു. ലോങ്ഓഫിലൂടെ ഒരു സിക്സ്. താരത്തിന്റെ സെഞ്ച്‌ലറി പിറന്നു.

രസകരമായ വീഡിയോ കാണാം.

മത്സരം ഒന്നാം ദിവസം മഴമൂലം 58 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. 117 റണ്‍സുമായി രോഹിത്തും 83 റണ്‍സുമായി രഹാനയുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തി്ല്‍ 224 റണ്‍സാണ് ഇന്ത്യ ആദ്യ ദിവസം സ്വന്തമാക്കിയത്.